Abdul Hameed and Kunhi Mohammed - Malayalam translation ൽ നിന്ന് المليبارية ൽ സൂറ ആദിയാത്ത് യുടെ വിവർത്തനം
ﰡ
Verse 1
ﮱﯓ
ﯔ
ആദിയാത്ത്
കിതച്ചു കൊണ്ട് ഓടുന്നവയും,
Verse 2
ﯕﯖ
ﯗ
അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,
Verse 3
ﯘﯙ
ﯚ
എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും ,
Verse 4
ﯛﯜﯝ
ﯞ
അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും
Verse 5
ﯟﯠﯡ
ﯢ
അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം.
Verse 6
ﭑﭒﭓﭔ
ﭕ
തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.
Verse 7
ﭖﭗﭘﭙ
ﭚ
തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
Verse 8
ﭛﭜﭝﭞ
ﭟ
തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.
Verse 9
എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും ,
Verse 10
ﭩﭪﭫﭬ
ﭭ
ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താല്‍ ,
Verse 11
ﭮﭯﭰﭱﭲ
ﭳ
തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.
تقدم القراءة