سورة القارعة

Abdul Hameed and Kunhi Mohammed - Malayalam translation

Abdul Hameed and Kunhi Mohammed - Malayalam translation ൽ നിന്ന് المليبارية ൽ സൂറ ഖാരിഅ യുടെ വിവർത്തനം

Abdul Hameed and Kunhi Mohammed - Malayalam translation

Verse 1

ഖാരിഅ


ഭയങ്കരമായ ആ സംഭവം.
Verse 2

ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?
Verse 3

ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!
Verse 5

പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും
Verse 6

അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ
Verse 7

അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.
Verse 8

എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ
Verse 9

അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.
Verse 10

ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
Verse 11

ചൂടേറിയ നരകാഗ്നിയത്രെ അത്‌.
تقدم القراءة