سورة القارعة

Muhammad Karakunnu and Vanidas Elayavoor - Malayalam translation

Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ ഖാരിഅ യുടെ വിവർത്തനം

Muhammad Karakunnu and Vanidas Elayavoor - Malayalam translation

Verse 1

ഖാരിഅ


ഭയങ്കര സംഭവം!
Verse 2

എന്താണാ ഭയങ്കര സംഭവം?
Verse 3

ആ ഭയങ്കര സംഭവം ഏതെന്ന് നിനക്കെന്തറിയാം?

അന്ന് മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റപോലെയാകും.
Verse 5

പര്‍വതങ്ങള്‍ കടഞ്ഞ കമ്പിളി രോമം പോലെയും.
Verse 6

അപ്പോള്‍ ആരുടെ തുലാസിന്റെ തട്ട് കനം തൂങ്ങുന്നുവോ,
Verse 7

അവന് സംതൃപ്തമായ ജീവിതമുണ്ട്.
Verse 8

ആരുടെ തുലാസിന്‍ തട്ട് കനം കുറയുന്നുവോ,
Verse 9

അവന്റെ സങ്കേതം ഹാവിയ ആയിരിക്കും.
Verse 10

ഹാവിയ ഏതെന്ന് നിനക്കെന്തറിയാം?
Verse 11

അത് കൊടും ചൂടുള്ള നരകത്തീ തന്നെ.
تقدم القراءة