سورة الهمزة

Muhammad Karakunnu and Vanidas Elayavoor - Malayalam translation

Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ ഹുമസ യുടെ വിവർത്തനം

Muhammad Karakunnu and Vanidas Elayavoor - Malayalam translation

Verse 1

ഹുമസ


കുത്തുവാക്ക് പറയുന്നവനൊക്കെയും നാശം! അവഹേളിക്കുന്നവന്നും!
Verse 2

അവനോ, ധനം ഒരുക്കൂട്ടുകയും അത് എണ്ണിക്കണക്കാക്കുകയും ചെയ്യുന്നവനാണ്.
Verse 3

ധനം തന്നെ അനശ്വരനാക്കിയതായി അവന്‍ കരുതുന്നു.

സംശയം വേണ്ട; അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.
Verse 5

ഹുത്വമ എന്തെന്ന് നിനക്കറിയാമോ?
Verse 6

അല്ലാഹുവിന്റെ കത്തിപ്പടരും നരകത്തീയാണത്.
Verse 7

ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നത്.
Verse 8

അത് അവരുടെ മേല്‍ മൂടിയിരിക്കും;
Verse 9

നാട്ടിനിര്‍ത്തിയ സ്തംഭങ്ങളില്‍ അവര്‍ ബന്ധിതരായിരിക്കെ.
تقدم القراءة