Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ ആദിയാത്ത് യുടെ വിവർത്തനം
ﰡ
Verse 1
ﮱﯓ
ﯔ
ആദിയാത്ത്
കിതച്ചോടുന്നവ സാക്ഷി.
Verse 2
ﯕﯖ
ﯗ
അങ്ങനെ കുളമ്പുരസി തീപ്പൊരി പറത്തുന്നവ സാക്ഷി.
Verse 3
ﯘﯙ
ﯚ
പുലര്‍ച്ചെ ആക്രമണം നടത്തുന്നവ സാക്ഷി.
Verse 4
ﯛﯜﯝ
ﯞ
അങ്ങനെ പൊടിപടലം ഇളക്കിവിടുന്നവ സാക്ഷി.
Verse 5
ﯟﯠﯡ
ﯢ
ശത്രുക്കള്‍ക്കു നടുവില്‍ കടന്നുചെല്ലുന്നവ സാക്ഷി.
Verse 6
ﭑﭒﭓﭔ
ﭕ
തീര്‍ച്ചയായും മനുഷ്യന്‍ തന്റെ നാഥനോട് നന്ദിയില്ലാത്തവനാണ്
Verse 7
ﭖﭗﭘﭙ
ﭚ
ഉറപ്പായും അവന്‍ തന്നെ ഈ നന്ദികേടിനു സാക്ഷിയാണ്;
Verse 8
ﭛﭜﭝﭞ
ﭟ
ധനത്തോടുള്ള അവന്റെ ആര്‍ത്തി അതികഠിനം തന്നെ;
Verse 9
അവന്‍ അറിയുന്നില്ലേ? ഖബറുകളിലുള്ളവ ഇളക്കിമറിക്കപ്പെടുകയും.
Verse 10
ﭩﭪﭫﭬ
ﭭ
ഹൃദയങ്ങളിലുള്ളവ വെളിവാക്കപ്പെടുകയും ചെയ്യുമ്പോള്‍.
Verse 11
ﭮﭯﭰﭱﭲ
ﭳ
സംശയമില്ല; അന്നാളില്‍ അവരുടെ നാഥന്‍ അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.
تقدم القراءة