Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ മുര്സലാത്ത് യുടെ വിവർത്തനം
ﰡ
Verse 1
ﮑﮒ
ﮓ
മുര്സലാത്ത്
തുടര്‍ച്ചയായി അയക്കപ്പെടുന്നവ സത്യം.
Verse 2
ﮔﮕ
ﮖ
പിന്നെ കൊടുങ്കാറ്റായി ആഞ്ഞുവീശുന്നവ സത്യം.
Verse 3
ﮗﮘ
ﮙ
പരക്കെപരത്തുന്നവ സത്യം.
Verse 4
ﮚﮛ
ﮜ
പിന്നെ അതിനെ വേര്‍തിരിച്ച് വിവേചിക്കുന്നവ സത്യം.
Verse 5
ﮝﮞ
ﮟ
ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവസത്യം.
Verse 6
ﮠﮡﮢ
ﮣ
ഒഴികഴിവായോ, താക്കീതായോ.
Verse 7
ﮤﮥﮦ
ﮧ
നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നത് സംഭവിക്കുക തന്നെ ചെയ്യും.
Verse 8
ﮨﮩﮪ
ﮫ
നക്ഷത്രങ്ങളുടെ പ്രകാശം അണഞ്ഞില്ലാതാവുകയും,
Verse 9
ﮬﮭﮮ
ﮯ
ആകാശം പിളര്‍ന്ന് പോവുകയും,
Verse 10
ﮰﮱﯓ
ﯔ
പര്‍വതങ്ങള്‍ ഉടഞ്ഞുപൊടിയുകയും,
Verse 11
ﯕﯖﯗ
ﯘ
ദൂതന്മാരുടെ വരവ് നിശ്ചയിക്കപ്പെടുകയും ചെയ്താല്‍.
Verse 12
ﯙﯚﯛ
ﯜ
ഏതൊരു ദിനത്തിലേക്കാണ് അത് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്?
Verse 13
ﯝﯞ
ﯟ
വിധി തീര്‍പ്പിന്റെ ദിനത്തിലേക്ക്.
Verse 14
ﯠﯡﯢﯣﯤ
ﯥ
വിധി തീര്‍പ്പിന്റെ ദിനമെന്തെന്ന് നിനക്കെന്തറിയാം?
Verse 15
ﯦﯧﯨ
ﯩ
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം!
Verse 16
ﯪﯫﯬ
ﯭ
മുന്‍ഗാമികളെ നാം നശിപ്പിച്ചില്ലേ?
Verse 17
ﯮﯯﯰ
ﯱ
അവര്‍ക്കു പിറകെ പിന്‍ഗാമികളെയും നാം നശിപ്പിക്കും.
Verse 18
ﯲﯳﯴ
ﯵ
കുറ്റവാളികളെ നാം അങ്ങനെയാണ് ചെയ്യുക.
Verse 19
ﯶﯷﯸ
ﯹ
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം!
Verse 20
ﭑﭒﭓﭔﭕ
ﭖ
നിസ്സാരമായ ദ്രാവകത്തില്‍നിന്നല്ലേ നിങ്ങളെ നാം സൃഷ്ടിച്ചത്?
Verse 21
ﭗﭘﭙﭚ
ﭛ
എന്നിട്ടു നാമതിനെ സുരക്ഷിതമായ ഒരിടത്തു സൂക്ഷിച്ചു.
Verse 22
ﭜﭝﭞ
ﭟ
ഒരു നിശ്ചിത അവധി വരെ.
Verse 23
ﭠﭡﭢ
ﭣ
അങ്ങനെ നാം എല്ലാം കൃത്യമായി നിര്‍ണയിച്ചു. നാം എത്രനല്ല നിര്‍ണയക്കാരന്‍.
Verse 24
ﭤﭥﭦ
ﭧ
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
Verse 25
ﭨﭩﭪﭫ
ﭬ
ഭൂമിയെ നാം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ?
Verse 26
ﭭﭮ
ﭯ
ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും.
Verse 27
ഭൂമിയില്‍ നാം ഉയര്‍ന്ന പര്‍വതങ്ങളുണ്ടാക്കി. നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തെളിനീര്‍ നല്‍കി.
Verse 28
ﭸﭹﭺ
ﭻ
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
Verse 29
ﭼﭽﭾﭿﮀﮁ
ﮂ
അവരോട് പറയും: നിങ്ങളെന്നും നിഷേധിച്ചു തള്ളിയിരുന്ന ഒന്നില്ലേ; അതിലേക്ക് പോയിക്കൊള്ളുക.
Verse 30
ﮃﮄﮅﮆﮇﮈ
ﮉ
മൂന്ന് ശാഖകളുള്ള ഒരുതരം നിഴലിലേക്ക് പോയിക്കൊള്ളുക.
Verse 31
ﮊﮋﮌﮍﮎﮏ
ﮐ
അത് തണല്‍ നല്‍കുന്നതല്ല. തീ ജ്വാലയില്‍നിന്ന് രക്ഷ നല്‍കുന്നതുമല്ല.
Verse 32
ﮑﮒﮓﮔ
ﮕ
അത് കൂറ്റന്‍ കെട്ടിടം പോലെ തോന്നിക്കുന്ന തീപ്പൊരി വിതറിക്കൊണ്ടിരിക്കും.
Verse 33
ﮖﮗﮘ
ﮙ
അത് കടും മഞ്ഞയുള്ള ഒട്ടകങ്ങളെപ്പോലെയിരിക്കും.
Verse 34
ﮚﮛﮜ
ﮝ
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
Verse 35
ﮞﮟﮠﮡ
ﮢ
അവര്‍ക്ക് ഒരക്ഷരം ഉരിയാടാനാവാത്ത ദിനമാണത്.
Verse 36
ﮣﮤﮥﮦ
ﮧ
എന്തെങ്കിലും ഒഴികഴിവു പറയാന്‍ അവര്‍ക്ക് അനുവാദം നല്‍കപ്പെടുന്നതുമല്ല.
Verse 37
ﮨﮩﮪ
ﮫ
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
Verse 38
ﮬﮭﮮﮯﮰﮱ
ﯓ
വിധി തീര്‍പ്പിന്റെ ദിനമാണത്. നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും നാം ഒരുമിച്ചുകൂട്ടിയിരിക്കുന്നു.
Verse 39
ﯔﯕﯖﯗﯘ
ﯙ
നിങ്ങളുടെ വശം വല്ല തന്ത്രവുമുണ്ടെങ്കില്‍ ആ തന്ത്രമിങ്ങ് പ്രയോഗിച്ചു കൊള്ളുക.
Verse 40
ﯚﯛﯜ
ﯝ
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
Verse 41
ﯞﯟﯠﯡﯢ
ﯣ
ഭക്തരോ, അന്ന് തണലുകളിലും അരുവികളിലുമായിരിക്കും.
Verse 42
ﯤﯥﯦ
ﯧ
അവര്‍ക്കിഷ്ടപ്പെട്ട പഴങ്ങളോടൊപ്പവും.
Verse 43
ﯨﯩﯪﯫﯬﯭ
ﯮ
അപ്പോള്‍ അവരെ അറിയിക്കും: സംതൃപ്തിയോടെ തിന്നുകയും കുടിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ പ്രതിഫലമാണിത്.
Verse 44
ﯯﯰﯱﯲ
ﯳ
ഇവ്വിധമാണ് നാം സുകര്‍മികള്‍ക്ക് പ്രതിഫലം നല്‍കുക.
Verse 45
ﯴﯵﯶ
ﯷ
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
Verse 46
ﯸﯹﯺﯻﯼ
ﯽ
അവരെ അറിയിക്കും: നിങ്ങള്‍ തിന്നുകൊള്ളുക. സുഖിച്ചു കൊള്ളുക. ഇത്തിരി കാലം മാത്രം. നിങ്ങള്‍ പാപികളാണ്; തീര്‍ച്ച.
Verse 47
ﯾﯿﰀ
ﰁ
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
Verse 48
ﰂﰃﰄﰅﰆﰇ
ﰈ
അവരോട് അല്ലാഹുവിന്റെ മുമ്പില്‍ കുമ്പിടാന്‍ കല്‍പിച്ചാല്‍ അവര്‍ കുമ്പിടുന്നില്ല.
Verse 49
ﰉﰊﰋ
ﰌ
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം
Verse 50
ﰍﰎﰏﰐ
ﰑ
ഈ ഖുര്‍ആന്നപ്പുറം ഏതു വേദത്തിലാണ് അവരിനി വിശ്വസിക്കുക?
تقدم القراءة