Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ ഫാതിഹ യുടെ വിവർത്തനം
Verse 1
ﭑﭒﭓﭔ
ﭕ
ഫാതിഹ
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
Verse 2
ﭖﭗﭘﭙ
ﭚ
സ്തുതിയൊക്കെയും അല്ലാഹുവിന്നാണ്. അവന്‍ മുഴുലോകരുടെയും പരിപാലകന്‍.
Verse 3
ﭛﭜ
ﭝ
പരമകാരുണികന്‍. ദയാപരന്‍.
Verse 4
ﭞﭟﭠ
ﭡ
വിധിദിനത്തിന്നധിപന്‍.
Verse 5
ﭢﭣﭤﭥ
ﭦ
നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
Verse 6
ﭧﭨﭩ
ﭪ
ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ.
Verse 7
നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. നിന്റെ കോപത്തിന്നിരയായവരുടെയും പിഴച്ചവരുടെയും വഴിയിലല്ല.
تقدم القراءة