سورة العاديات

الترجمة المليبارية

الترجمة المليبارية ൽ നിന്ന് المليبارية ൽ സൂറ ആദിയാത്ത് യുടെ വിവർത്തനം

الترجمة المليبارية

الناشر

مجمع الملك فهد

Verse 1
കിതച്ചു കൊണ്ട് ഓടുന്നവയും, 
Verse 2
അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,
Verse 3
എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും 
Verse 4
അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും
Verse 5
അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം.
Verse 6
തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ. 
Verse 7
തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
Verse 8
തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു. 
എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും 
Verse 10
ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും(1) ചെയ്താല്‍ ,
____________________
1) ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ ആര്‍ക്കും യാതൊന്നും മനസ്സില്‍ ഒളിപ്പിച്ചുവെക്കാനാവില്ല. ഓരോരുത്തര്‍ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങളെ സംബന്ധിച്ച് അന്ന് അവരുടെ അവയവങ്ങള്‍ തന്നെ സാക്ഷ്യം വഹിക്കുമെന്ന് വി.ഖു. 36:65ലും 41:20ലും കാണാം.
തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.
تقدم القراءة