الترجمة المليبارية ൽ നിന്ന് المليبارية ൽ സൂറ ഖാരിഅ യുടെ വിവർത്തനം
ﰡ
Verse 1
ﭴ
ﭵ
ഭയങ്കരമായ ആ സംഭവം.
Verse 2
ﭶﭷ
ﭸ
ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?
Verse 3
ﭹﭺﭻﭼ
ﭽ
ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
Verse 4
ﭾﭿﮀﮁﮂ
ﮃ
മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!
Verse 5
ﮄﮅﮆﮇ
ﮈ
പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും
Verse 6
ﮉﮊﮋﮌ
ﮍ
അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ
Verse 7
ﮎﮏﮐﮑ
ﮒ
അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.(1)
____________________
1) സല്‍കര്‍മങ്ങളുടെ തുലാസ്സുതട്ടുകള്‍ക്ക് ഘനമുണ്ടെങ്കില്‍ പരലോകത്ത് സംതൃപ്തമായ ജീവിതം ഉറപ്പാണെന്നര്‍ത്ഥം. കര്‍മങ്ങളുടെതൂക്കവും, അത് കണക്കാക്കാനുള്ള തുലാസ്സും അദൃശ്യലോകത്തെ യാഥാര്‍ഥ്യങ്ങളെന്ന നിലയില്‍ വിശുദ്ധഖുര്‍ആന്‍ നമുക്ക് വെളിപ്പെടുത്തിത്തന്ന കാര്യങ്ങളാണ്. അതിന്റെ വിശദാംശങ്ങള്‍ ഈ ഭൗതിക ലോകത്തുവെച്ച് നമുക്ക് ഗ്രഹിക്കാനാവില്ല.

Verse 8
ﮓﮔﮕﮖ
ﮗ
എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ
Verse 9
ﮘﮙ
ﮚ
അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.
Verse 10
ﮛﮜﮝﮞ
ﮟ
ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
Verse 11
ﮠﮡ
ﮢ
ചൂടേറിയ നരകാഗ്നിയത്രെ അത്.
تقدم القراءة