ആദിന്റെ സഹോദരനെ (അഥവാ ഹൂദിനെ) പ്പറ്റി നീ ഓര്‍മിക്കുക. അഹ്ഖാഫിലുള്ള തന്റെ ജനതയ്ക്ക് അദ്ദേഹം താക്കീത് നല്കിയ സന്ദര്‍ഭം.(4) അദ്ദേഹത്തിന്റെ മുമ്പും അദ്ദേഹത്തിന്റെ പിന്നിലും താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്. അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. നിങ്ങളുടെ മേല്‍ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു. (എന്നാണ് അദ്ദേഹം താക്കീത് നല്‍കിയത്.)
____________________
4) അറേബ്യയുടെ തെക്കുഭാഗത്ത് ഹദര്‍മൗത്തിലെ മണല്‍ക്കുന്നുകള്‍ നിറഞ്ഞ പ്രദേശത്ത് (അഹ്ഖാഫ്) ആയിരുന്നു ആദ് സമുദായം താമസിച്ചിരുന്നത്. അവിടേക്കാണ് ഹൂദ് നബി(അ) നിയോഗിക്കപ്പെട്ടിരുന്നത്.
____________________
4) അറേബ്യയുടെ തെക്കുഭാഗത്ത് ഹദര്‍മൗത്തിലെ മണല്‍ക്കുന്നുകള്‍ നിറഞ്ഞ പ്രദേശത്ത് (അഹ്ഖാഫ്) ആയിരുന്നു ആദ് സമുദായം താമസിച്ചിരുന്നത്. അവിടേക്കാണ് ഹൂദ് നബി(അ) നിയോഗിക്കപ്പെട്ടിരുന്നത്.
الترجمة المليبارية
۞وَٱذۡكُرۡ أَخَا عَادٍ إِذۡ أَنذَرَ قَوۡمَهُۥ بِٱلۡأَحۡقَافِ وَقَدۡ خَلَتِ ٱلنُّذُرُ مِنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦٓ أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ
ആദിന്റെ സഹോദരനെ (അഥവാ ഹൂദിനെ) പ്പറ്റി നീ ഓര്‍മിക്കുക. അഹ്ഖാഫിലുള്ള തന്റെ ജനതയ്ക്ക് അദ്ദേഹം താക്കീത് നല്കിയ സന്ദര്‍ഭം. അദ്ദേഹത്തിന്റെ മുമ്പും അദ്ദേഹത്തിന്റെ പിന്നിലും താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്. അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. നിങ്ങളുടെ മേല്‍ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു. (എന്നാണ് അദ്ദേഹം താക്കീത് നല്‍കിയത്.)
Abdul Hameed and Kunhi Mohammed - Malayalam translation
۞وَٱذۡكُرۡ أَخَا عَادٍ إِذۡ أَنذَرَ قَوۡمَهُۥ بِٱلۡأَحۡقَافِ وَقَدۡ خَلَتِ ٱلنُّذُرُ مِنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦٓ أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ
ആദിന്റെ സഹോദരന്റെ വിവരം അറിയിച്ചുകൊടുക്കുക. അഹ്ഖാഫിലെ തന്റെ ജനതക്ക് അദ്ദേഹം മുന്നറിയിപ്പ് നല്കിയ കാര്യം. മുന്നറിയിപ്പുകാര്‍ അദ്ദേഹത്തിനു മുമ്പും പിമ്പും കഴിഞ്ഞുപോയിട്ടുണ്ട്. ആ മുന്നറിയിപ്പിതാ: അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ വഴിപ്പെട്ട് ജീവിക്കരുത്. നിങ്ങളുടെ മേല്‍ ഭീകരനാളിലെ ശിക്ഷ വന്നെത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation