അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരെ (മനുഷ്യരെ) യെല്ലാം അവന് ഒരേ സമുദായമാക്കുമായിരുന്നു.(3) പക്ഷെ, താന്‍ ഉദ്ദേശിക്കുന്നവരെ തന്റെ കാരുണ്യത്തില്‍ അവന് പ്രവേശിപ്പിക്കുന്നു. അക്രമികളാരോ അവര്‍ക്ക് യാതൊരു രക്ഷാധികാരിയും സഹായിയുമില്ല.
____________________
3) ആരും വ്യതിചലിച്ചുപോകാത്തവിധം മനുഷ്യസമുദായത്തെ മുഴുവന്‍ സത്യത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ അല്ലാഹുവിന് കഴിയും. എന്നാല്‍ അങ്ങനെ ചെയ്യുന്നതിനുപകരം നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കുകയാണ് അല്ലാഹുചെയ്തത്. അസ്വതന്ത്രന്റെ നിര്‍ദോഷിത്വത്തെക്കാള്‍ എത്രയോ ഉന്നതമത്രെ സ്വതന്ത്രന്റെ സദ്ഭാവം.

الترجمة المليبارية
وَلَوۡ شَآءَ ٱللَّهُ لَجَعَلَهُمۡ أُمَّةٗ وَٰحِدَةٗ وَلَٰكِن يُدۡخِلُ مَن يَشَآءُ فِي رَحۡمَتِهِۦۚ وَٱلظَّـٰلِمُونَ مَا لَهُم مِّن وَلِيّٖ وَلَا نَصِيرٍ
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരെ (മനുഷ്യരെ) യെല്ലാം അവന് ഒരേ സമുദായമാക്കുമായിരുന്നു. പക്ഷെ, താന്‍ ഉദ്ദേശിക്കുന്നവരെ തന്റെ കാരുണ്യത്തില്‍ അവന് പ്രവേശിപ്പിക്കുന്നു. അക്രമികളാരോ അവര്‍ക്ക് യാതൊരു രക്ഷാധികാരിയും സഹായിയുമില്ല.
Abdul Hameed and Kunhi Mohammed - Malayalam translation
وَلَوۡ شَآءَ ٱللَّهُ لَجَعَلَهُمۡ أُمَّةٗ وَٰحِدَةٗ وَلَٰكِن يُدۡخِلُ مَن يَشَآءُ فِي رَحۡمَتِهِۦۚ وَٱلظَّـٰلِمُونَ مَا لَهُم مِّن وَلِيّٖ وَلَا نَصِيرٍ
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ മുഴുവന്‍ അവന് ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവനിച്ഛിക്കുന്നവരെ അവന് തന്റെ അനുഗ്രഹത്തിന് അവകാശിയാക്കുന്നു. അക്രമികള്‍ക്ക് രക്ഷകനോ സഹായിയോ ഇല്ല.
Muhammad Karakunnu and Vanidas Elayavoor - Malayalam translation