Surah Al-Infitar in മലയാളം
ഇന്ഫിത്വാര് · سورة الإنفطار · Verses: 19 · Meccan
Translation: Abdul Hameed and Kunhi Mohammed - Malayalam translation
-
1
إِذَا ٱلسَّمَآءُ ٱنفَطَرَتۡ
ഇന്ഫിത്വാര്
ആകാശം പൊട്ടി പിളരുമ്പോള്‍. -
2
وَإِذَا ٱلۡكَوَاكِبُ ٱنتَثَرَتۡ
നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍. -
3
وَإِذَا ٱلۡبِحَارُ فُجِّرَتۡ
സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍. -
4
وَإِذَا ٱلۡقُبُورُ بُعۡثِرَتۡ
ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍ -
5
عَلِمَتۡ نَفۡسࣱ مَّا قَدَّمَتۡ وَأَخَّرَتۡ
ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മേറ്റീവ്ച്ചതും എന്താണെന്ന് അറിയുന്നതാണ്. -
6
يَٰٓأَيُّهَا ٱلۡإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلۡكَرِيمِ
ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്? -
7
ٱلَّذِي خَلَقَكَ فَسَوَّىٰكَ فَعَدَلَكَ
നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍. -
8
فِيٓ أَيِّ صُورَةࣲ مَّا شَآءَ رَكَّبَكَ
താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍. -
9
كَلَّا بَلۡ تُكَذِّبُونَ بِٱلدِّينِ
അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു. -
10
وَإِنَّ عَلَيۡكُمۡ لَحَٰفِظِينَ
തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്. -
11
كِرَامࣰا كَٰتِبِينَ
രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍. -
12
يَعۡلَمُونَ مَا تَفۡعَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു. -
13
إِنَّ ٱلۡأَبۡرَارَ لَفِي نَعِيمࣲ
തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും. -
14
وَإِنَّ ٱلۡفُجَّارَ لَفِي جَحِيمࣲ
തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും -
15
يَصۡلَوۡنَهَا يَوۡمَ ٱلدِّينِ
പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്. -
16
وَمَا هُمۡ عَنۡهَا بِغَآئِبِينَ
അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. -
17
وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ
പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? -
18
ثُمَّ مَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ
വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? -
19
يَوۡمَ لَا تَمۡلِكُ نَفۡسࣱ لِّنَفۡسࣲ شَيۡـࣰٔاۖ وَٱلۡأَمۡرُ يَوۡمَئِذࣲ لِّلَّهِ
ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.