ബഹീറഃ, സാഇബഃ, വസ്വീലഃ, ഹാം(22) എന്നീ നേര്‍ച്ചമൃഗങ്ങളെയൊന്നും അല്ലാഹു നിശ്ചയിച്ചതല്ല. പക്ഷെ, സത്യനിഷേധികള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയാണ്. അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല
____________________
22) ഒരു ഒട്ടകം അഞ്ച് തവണ പ്രസവിച്ചു കഴിഞ്ഞാല്‍ അറബികള്‍ അതിനെ ദൈവങ്ങള്‍ക്കായി ഉഴിഞ്ഞിടുകയും അതിന്റെ കാത് കീറി അടയാളം വെക്കുകയും ചെയ്യുമായിരുന്നു. അതിനാണ് 'ബഹീറഃ' എന്ന് പറയുന്നത്. ആഗ്രഹസഫലീകരണത്തിനായി ദൈവങ്ങള്‍ക്ക് നേര്‍ച്ചയാക്കുകയും, എന്നിട്ട് യഥേഷ്ടം മേഞ്ഞുനടക്കാന്‍ വിടുകയും ചെയ്തിരുന്ന ഒട്ടകത്തിനാണ് 'സായിബഃ' എന്ന് പറയുന്നത്. ഒരു ആടിന് ആദ്യ പ്രസവത്തില്‍ ആണും പെണ്ണുമായി രണ്ടു കുട്ടികള്‍ ഉണ്ടായാല്‍ അറബികള്‍ ആ ആടിനെ 'വസ്വിലഃ' എന്ന പേരില്‍ നേര്‍ച്ചയാക്കുമായിരുന്നു. ഒരു നിശ്ചിത പ്രായമുളള ഒട്ടകക്കൂറ്റനായിരുന്നു 'ഹാം' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നേര്‍ച്ച മൃഗം.

الترجمة المليبارية
مَا جَعَلَ ٱللَّهُ مِنۢ بَحِيرَةٖ وَلَا سَآئِبَةٖ وَلَا وَصِيلَةٖ وَلَا حَامٖ وَلَٰكِنَّ ٱلَّذِينَ كَفَرُواْ يَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَۖ وَأَكۡثَرُهُمۡ لَا يَعۡقِلُونَ
ബഹീറഃ, സാഇബഃ, വസ്വീലഃ, ഹാം എന്നീ നേര്‍ച്ചമൃഗങ്ങളെയൊന്നും അല്ലാഹു നിശ്ചയിച്ചതല്ല. പക്ഷെ, സത്യനിഷേധികള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയാണ്. അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല.
Abdul Hameed and Kunhi Mohammed - Malayalam translation
مَا جَعَلَ ٱللَّهُ مِنۢ بَحِيرَةٖ وَلَا سَآئِبَةٖ وَلَا وَصِيلَةٖ وَلَا حَامٖ وَلَٰكِنَّ ٱلَّذِينَ كَفَرُواْ يَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَۖ وَأَكۡثَرُهُمۡ لَا يَعۡقِلُونَ
ബഹീറ, സാഇബ, വസ്വീല, ഹാം എന്നിങ്ങനെയൊന്നും അല്ലാഹു നിശ്ചയിച്ചിട്ടില്ല. എന്നാല്‍, സത്യനിഷേധികള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയായിരുന്നു. അവരിലേറെ പേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല.
Muhammad Karakunnu and Vanidas Elayavoor - Malayalam translation