(സത്യനിഷേധികളേ,) നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു.(6) നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കിലോ നാമും ആവര്‍ത്തിക്കുന്നതാണ്. നിങ്ങളുടെ സംഘം എത്ര എണ്ണക്കൂടുതലുള്ളതാണെങ്കിലും അത് നിങ്ങള്‍ക്ക് ഉപകരിക്കുകയേയില്ല. അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്
____________________
6) സത്യനിഷേധികളായ ഖുറൈശികള്‍ യുദ്ധത്തിന് പുറപ്പെടുമ്പോള്‍ കഅ്ബത്തിങ്കല്‍ ചെന്ന് ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു: ''അല്ലാഹുവേ, ഈ രണ്ട് സൈന്യങ്ങളില്‍ ഏറ്റവും ഉന്നതമായതിനെ, രണ്ട് വിഭാഗങ്ങളില്‍ ഏറ്റവും മാന്യതയുള്ളതിനെ, രണ്ട് ഗോത്രങ്ങളില്‍ ഏറ്റവും ഉത്തമമായതിനെ നീ സഹായിക്കേണമേ. ഈ പ്രാര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ തന്നെ മുസ്ലിംകളായിരുന്നു സഹായത്തിനും വിജയത്തിനും അവകാശികള്‍. കാരണം അവരാണ് കൂടുതല്‍ മാന്യരും ഉന്നതരും ഉത്തമരും. അപ്പോള്‍ സത്യനിഷേധികള്‍ തേടിയ വിജയം അല്ലാഹു നല്കി. പക്ഷേ, അതവര്‍ക്കല്ല; അതര്‍ഹിക്കുന്ന മുസ്ലിംകള്ക്കാണ് നല്‍കിയതെന്നു മാത്രം.

الترجمة المليبارية
إِن تَسۡتَفۡتِحُواْ فَقَدۡ جَآءَكُمُ ٱلۡفَتۡحُۖ وَإِن تَنتَهُواْ فَهُوَ خَيۡرٞ لَّكُمۡۖ وَإِن تَعُودُواْ نَعُدۡ وَلَن تُغۡنِيَ عَنكُمۡ فِئَتُكُمۡ شَيۡـٔٗا وَلَوۡ كَثُرَتۡ وَأَنَّ ٱللَّهَ مَعَ ٱلۡمُؤۡمِنِينَ
(സത്യനിഷേധികളേ,) നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കിലോ നാമും ആവര്‍ത്തിക്കുന്നതാണ്. നിങ്ങളുടെ സംഘം എത്ര എണ്ണക്കൂടുതലുള്ളതാണെങ്കിലും അത് നിങ്ങള്‍ക്ക് ഉപകരിക്കുകയേയില്ല. അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്.
Abdul Hameed and Kunhi Mohammed - Malayalam translation
إِن تَسۡتَفۡتِحُواْ فَقَدۡ جَآءَكُمُ ٱلۡفَتۡحُۖ وَإِن تَنتَهُواْ فَهُوَ خَيۡرٞ لَّكُمۡۖ وَإِن تَعُودُواْ نَعُدۡ وَلَن تُغۡنِيَ عَنكُمۡ فِئَتُكُمۡ شَيۡـٔٗا وَلَوۡ كَثُرَتۡ وَأَنَّ ٱللَّهَ مَعَ ٱلۡمُؤۡمِنِينَ
നിങ്ങള്‍ വിജയമാണ് ആഗ്രഹിച്ചിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്ക്കുു വന്നെത്തിയിരിക്കുന്നു. അഥവാ, നിങ്ങള്‍ അതിക്രമത്തില്‍ നിന്ന് വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്ക്കു്ത്തമം. നിങ്ങള്‍ അതാവര്ത്തിങക്കുകയാണെങ്കില്‍ നാമും അതാവര്ത്തി ക്കും. നിങ്ങളുടെ സംഘബലം എത്ര വലുതായാലും അത് നിങ്ങള്ക്കൊണട്ടും ഉപകരിക്കുകയില്ല. അല്ലാഹു സത്യവിശ്വാസികള്ക്കൊണപ്പമാണ്; തീര്ച്ചല.
Muhammad Karakunnu and Vanidas Elayavoor - Malayalam translation