ﰡ
____________________
1) ഗര്‍ഭിണികളല്ലാത്ത വിവാഹമുക്തകളുടെ ഇദ്ദഃ കാലം അഥവാ പുനര്‍വിവാഹം ചെയ്യാതെ അവര്‍ കാത്തിരിക്കേണ്ട കാലം മൂന്ന് ശുദ്ധിവേളകളാണ്. ലൈംഗികവേഴ്ച നടന്നിട്ടില്ലാത്ത ശുദ്ധിവേളയില്‍ മാത്രമേ ഒരു പുരുഷന്‍ തന്റെ ഭാര്യയെ വിവാഹമോചനം ചെയ്യാവൂ. ആര്‍ത്തവകാലത്ത് ത്വലാഖ് പാടില്ല. ഗര്‍ഭിണികളുടെ ഇദ്ദഃ അവരുടെ പ്രസവം വരെയാണ്.
2) വിവാഹമോചനം ചെയ്ത ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെയാണ് ഇദ്ദഃകാലത്ത് വിവാഹമുക്ത താമസിക്കേണ്ടത്. ദാമ്പത്യം പുനഃസ്ഥാപിക്കാന്‍ ഇത് സാധ്യതയുണ്ടാക്കുകയും ബന്ധവിച്ഛേദത്തിന്റെ വേദന ലഘൂകരിക്കുകയും ചെയ്യുന്നു
3) പിണക്കത്തിന്നും വിവാഹമോചനത്തിന്നും ശേഷം സ്ത്രീപുരുഷന്മാരുടെ മനസ്സില്‍ ഖേദവും, ബന്ധം പുനഃസ്ഥാപിക്കാനുള്ള മോഹവും അല്ലാഹു ജനിപ്പിച്ചേക്കാം. അത് മനുഷ്യര്‍ക്ക് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയില്ല എന്നര്‍ഥം.
____________________
4) ആവശ്യം വരുന്ന സമയത്ത് സാക്ഷികള്‍ നിഷ്പക്ഷമായി സാക്ഷിമൊഴി നല്കണമെന്നര്‍ഥം.
____________________
5) ആര്‍ത്തവപ്രായം കഴിഞ്ഞുപോയവര്‍.
____________________
6) ഏഴു ആകാശങ്ങള്‍ പോലെ ഏഴു ഭൂമികളും ഉണ്ടെന്നാണ് വ്യാഖ്യാതാക്കള്‍ ഈ വചനത്തിന് വിശദീകരണം നല്കിയിട്ടുള്ളത്. ഇതിന്റെ വിശദാംശങ്ങളെപ്പറ്റി പല ചര്‍ച്ചകളും തഫ്‌സീറുകളില്‍ കാണാമെങ്കിലും ഖണ്ഡിതമായ തെളിവുകളുടെ പിന്‍ബലം അവയ്‌ക്കൊന്നുമില്ല.