അപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില് ഒരാളെ(28) കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നല്‍കുകയും, നമ്മുടെ പക്കല്‍ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
____________________
28) മൂസാ നബി(അ)യുടെ ഭൃത്യന്റെ പേര് യൂശഅ്ബുനു നൂന് എന്നും, മൂസാ നബി(അ)യെ അനുഗമിച്ച പണ്ഡിതന്റെ പേര് ഖിദ്വ്ര്‍/ഖദ്വിര്‍ എന്നുമാണ് ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളത്. ഖിദ്വ്ര്‍ നബിയായിരുന്നോ അല്ലേ എന്ന കാര്യത്തില്‍ അഭിപ്രായാന്തരമുണ്ട്.ദിവ്യസന്ദേശം ലഭിച്ചിരുന്നതിനാല്‍ അദ്ദേഹം പ്രവാചകനായിരിക്കാനാണ് കൂടുതല്‍ സാധ്യത.

الترجمة المليبارية
فَوَجَدَا عَبۡدٗا مِّنۡ عِبَادِنَآ ءَاتَيۡنَٰهُ رَحۡمَةٗ مِّنۡ عِندِنَا وَعَلَّمۡنَٰهُ مِن لَّدُنَّا عِلۡمٗا
അപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില് ഒരാളെ കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നല്‍കുകയും, നമ്മുടെ പക്കല്‍ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Abdul Hameed and Kunhi Mohammed - Malayalam translation
فَوَجَدَا عَبۡدٗا مِّنۡ عِبَادِنَآ ءَاتَيۡنَٰهُ رَحۡمَةٗ مِّنۡ عِندِنَا وَعَلَّمۡنَٰهُ مِن لَّدُنَّا عِلۡمٗا
അപ്പോള്‍ അവിടെയവര്‍ നമ്മുടെ ദാസന്മാരിലൊരാളെ കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ കാരുണ്യം നല്‍കിയിരുന്നു. നമ്മുടെ സവിശേഷ ജ്ഞാനം പഠിപ്പിക്കുകയും ചെയ്തിരുന്നു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation