നിങ്ങള്‍ക്ക് അഭിവാദ്യം അര്പ്പിക്കപ്പെട്ടാല് അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക.(27) തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്റെയും കണക്ക് നോക്കുന്നവനാകുന്നു
____________________
27) 'അസ്സലാമു അലൈക്കും' (ദിവ്യശാന്തി നിങ്ങള്‍ക്ക് ഉണ്ടായിരിക്കട്ടെ) എന്ന് ഒരാള്‍ അഭിവാദ്യം ചെയ്താല്‍ 'വ അലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹ്' (നിങ്ങള്‍ക്കും ദിവ്യശാന്തിയുണ്ടായിരിക്കട്ടെ - അല്ലാഹുവിന്റെ അനുഗ്രഹവും) എന്ന് പ്രത്യഭിവാദനം ചെയ്യേണ്ടതാണ്. ചുരുങ്ങിയത് 'വ അലൈക്കുമുസ്സലാം' എന്നെങ്കിലും പ്രത്യഭിവാദനം ചെയ്യണം.

الترجمة المليبارية
وَإِذَا حُيِّيتُم بِتَحِيَّةٖ فَحَيُّواْ بِأَحۡسَنَ مِنۡهَآ أَوۡ رُدُّوهَآۗ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَيۡءٍ حَسِيبًا
നിങ്ങള്‍ക്ക് അഭിവാദ്യം അര്പ്പിക്കപ്പെട്ടാല് അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്റെയും കണക്ക് നോക്കുന്നവനാകുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
وَإِذَا حُيِّيتُم بِتَحِيَّةٖ فَحَيُّواْ بِأَحۡسَنَ مِنۡهَآ أَوۡ رُدُّوهَآۗ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَيۡءٍ حَسِيبًا
നിങ്ങളെ ആരെങ്കിലും അഭിവാദ്യം ചെയ്താല്‍ നിങ്ങള്‍ അതിലും നന്നായി പ്രത്യഭിവാദ്യം ചെയ്യുക. കുറഞ്ഞപക്ഷം അവ്വിധമെങ്കിലും തിരിച്ചുനല്‍കുക. അല്ലാഹു എല്ലാ കാര്യങ്ങളുടെയും കണക്ക് കൃത്യമായി നോക്കുന്നവനാണ്.
Muhammad Karakunnu and Vanidas Elayavoor - Malayalam translation