വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല.(44) ഉയിര്ത്തെഴുന്നേല്പിന്റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും
____________________
44) ഈ വചനത്തിന് രണ്ടുതരത്തില്‍ വ്യാഖ്യാനം നല്കപ്പെട്ടിട്ടുണ്ട്. (1) വേദക്കാരില്‍ ഒരാളും ഈസാ(അ)യുടെ മരണത്തിനു മുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കുകയില്ല. (2) വേദക്കാരില്‍ ഒരാളും തന്റെ മരണത്തിനു മുമ്പ് ഇൗസാ(അ)യില്‍ വിശ്വസിക്കാതിരിക്കുകയില്ല. ഒന്നാമത്തേതിന്റെ വിശദീകരണം ഇപ്രകാരമാകുന്നു: ഈസാ(അ) വീണ്ടും ഭുമിയില്‍ ഇറങ്ങിവന്നിട്ട് മരിക്കുന്നതിനു മുമ്പായി അക്കാലത്ത് ജീവിച്ചിരിക്കുന്ന വേദക്കാരില്‍ ഒരാള്‍ പോലും അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കില്ല. രണ്ടാമത്തേതിന്റെ വിശദീകരണം; വേദക്കാരില്‍ ഒരാള്‍ പോലും തന്റെ മരണത്തിനു മുമ്പായി - മരണം ആസന്നമായ സമയത്തെങ്കിലും - ഈസാ(അ)യില്‍ വിശ്വസിക്കാതിരിക്കില്ല.

الترجمة المليبارية
وَإِن مِّنۡ أَهۡلِ ٱلۡكِتَٰبِ إِلَّا لَيُؤۡمِنَنَّ بِهِۦ قَبۡلَ مَوۡتِهِۦۖ وَيَوۡمَ ٱلۡقِيَٰمَةِ يَكُونُ عَلَيۡهِمۡ شَهِيدٗا
വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്ത്തെഴുന്നേല്പിന്റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും.
Abdul Hameed and Kunhi Mohammed - Malayalam translation
وَإِن مِّنۡ أَهۡلِ ٱلۡكِتَٰبِ إِلَّا لَيُؤۡمِنَنَّ بِهِۦ قَبۡلَ مَوۡتِهِۦۖ وَيَوۡمَ ٱلۡقِيَٰمَةِ يَكُونُ عَلَيۡهِمۡ شَهِيدٗا
ഈസായുടെ മരണത്തിനു മുമ്പെ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാവില്ല. ഉയിര്ത്തെഴുന്നേല്പു നാളിലോ ഉറപ്പായും അദ്ദേഹം അവര്‍ക്കെതിരെ സാക്ഷിയാവുകയും ചെയ്യും.
Muhammad Karakunnu and Vanidas Elayavoor - Malayalam translation