മനുഷ്യര്‍ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവര്‍ ഭിന്നിച്ചിരിക്കുകയാണ്.(4) നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വചനം(5) മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ അവര്‍ക്കിടയില്‍ (ഇതിനകം) തീര്‍പ്പുകല്‍പിക്കപ്പെട്ടിരുന്നേനെ
____________________
4) ഒരൊറ്റ ദൈവം, ഒരൊറ്റ ജനത ഇതായിരുന്നു മനുഷ്യര്‍ തങ്ങളുടെ ശുദ്ധമായ പ്രകൃതിയില്‍ നിലകൊണ്ടിരുന്നപ്പോഴൊക്കെ അവരുടെ വീക്ഷണം. അവിശ്വാസവും അധര്‍മ്മവുമാണ് അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയത്.
5) വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും, ധര്‍മ്മനിരതര്‍ക്കും അധര്‍മ്മകാരികള്‍ക്കുമെല്ലാം ഇഹലോകത്ത് ജീവിക്കാന്‍ അവസരം നല്‍കുകയും, അന്തിമമായ ന്യായവിധി പരലോകത്തേക്ക് നീട്ടിവെക്കുകയും ചെയ്തുകൊണ്ടുളള അല്ലാഹുവിന്റെ ഉത്തരവാണ് ഇവിടെ 'വചനം' കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

الترجمة المليبارية
وَمَا كَانَ ٱلنَّاسُ إِلَّآ أُمَّةٗ وَٰحِدَةٗ فَٱخۡتَلَفُواْۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَقُضِيَ بَيۡنَهُمۡ فِيمَا فِيهِ يَخۡتَلِفُونَ
മനുഷ്യര്‍ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവര്‍ ഭിന്നിച്ചിരിക്കുകയാണ്. നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വചനം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ അവര്‍ക്കിടയില്‍ (ഇതിനകം) തീര്‍പ്പുകല്‍പിക്കപ്പെട്ടിരുന്നേനെ.
Abdul Hameed and Kunhi Mohammed - Malayalam translation
وَمَا كَانَ ٱلنَّاسُ إِلَّآ أُمَّةٗ وَٰحِدَةٗ فَٱخۡتَلَفُواْۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَقُضِيَ بَيۡنَهُمۡ فِيمَا فِيهِ يَخۡتَلِفُونَ
മനുഷ്യരൊക്കെ ഒരു സമുദായമായിരുന്നു. പിന്നെ അവര്‍ ഭിന്നിച്ചു. നിന്റെ നാഥനില്‍നിന്നുള്ള പ്രഖ്യാപനം നേരത്തെ ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍ ഇതിനകം തന്നെ തീര്‍പ്പ് കല്പിക്കപ്പെടുമായിരുന്നു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation