ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിന് പുറമെ പങ്കാളികളെ(19) വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്
____________________
19) മതത്തിന്റെ ചിട്ടകളൊന്നും പാലിക്കാതെ, വെടിപ്പും വൃത്തിയുമില്ലാതെ ചില ഹാവഭാവങ്ങളുമായി 'ഔലിയാ'വേഷം കെട്ടി നടക്കുന്ന ചിലരുണ്ട്. അവരൊന്നും അല്ലാഹുവിന്റെ മിത്രങ്ങളില്‍ പെടില്ലെന്ന് ഈ വചനം നമുക്ക് മനസ്സിലാക്കിത്തരുന്നു. അനുഗ്രഹവും ശാപവും, ഭാഗ്യവും നിര്‍ഭാഗ്യവും, രോഗവും ആരോഗ്യവും നല്കാന് ദിവ്യമായ കഴിവുളളവര്‍ എന്ന നിലയില്‍ വിവിധ വ്യക്തികളോടും ശക്തികളോടും പ്രാര്‍ത്ഥിക്കുന്നവര്‍ പ്രപഞ്ചനാഥനോട് നന്ദികേട് കാണിക്കുകയും അവന്റെ അധികാരാവകാശങ്ങളില്‍ മറ്റുളളവരെ പങ്കുചേര്‍ക്കുകയുമാണ് ചെയ്യുന്നത്.

الترجمة المليبارية
أَلَآ إِنَّ لِلَّهِ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِۗ وَمَا يَتَّبِعُ ٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ شُرَكَآءَۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ هُمۡ إِلَّا يَخۡرُصُونَ
ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിന് പുറമെ പങ്കാളികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്.
Abdul Hameed and Kunhi Mohammed - Malayalam translation
أَلَآ إِنَّ لِلَّهِ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِۗ وَمَا يَتَّبِعُ ٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ شُرَكَآءَۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ هُمۡ إِلَّا يَخۡرُصُونَ
അറിയുക: ആകാശഭൂമികളിലുള്ളവരൊക്കെയും അല്ലാഹുവിനുള്ളതാണ്. അല്ലാഹുവിനു പുറമെ മറ്റു പങ്കാളികളോട് പ്രാര്ഥിക്കുന്നവര് എന്തിനെയാണ് പിന്തുടരുന്നത്? ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്. കള്ളം കെട്ടിയുണ്ടാക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്.
Muhammad Karakunnu and Vanidas Elayavoor - Malayalam translation