അവന് (യൂസുഫ്) ഏതൊരുവളുടെ വീട്ടിലാണോ അവള്(9) അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ച് പൂട്ടിയിട്ട് അവള് പറഞ്ഞു: ഇങ്ങോട്ട് വാ. അവന് പറഞ്ഞു. അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്. അവന് എന്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു.(10) തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല
____________________
9) പ്രഭുവിന്റെ ഭാര്യയുടെ പേര് ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടില്ല. 'സുലൈഖാ' എന്നാണ് തഫ്സീറുകളില്‍ പേര് നല്‍കിയിട്ടുളളത്. 10) 'എന്റെ രക്ഷിതാവ്' എന്ന വാക്ക് ഇവിടെ പ്രപഞ്ചനാഥന് എന്ന അര്‍ത്ഥത്തിലും എന്റെ യജമാനന് അഥവാ വീട്ടുടമ എന്ന അര്‍ത്ഥത്തിലും ആകാന്‍ സാദ്ധ്യതയുണ്ട്.

الترجمة المليبارية
وَرَٰوَدَتۡهُ ٱلَّتِي هُوَ فِي بَيۡتِهَا عَن نَّفۡسِهِۦ وَغَلَّقَتِ ٱلۡأَبۡوَٰبَ وَقَالَتۡ هَيۡتَ لَكَۚ قَالَ مَعَاذَ ٱللَّهِۖ إِنَّهُۥ رَبِّيٓ أَحۡسَنَ مَثۡوَايَۖ إِنَّهُۥ لَا يُفۡلِحُ ٱلظَّـٰلِمُونَ
അവന് (യൂസുഫ്) ഏതൊരുവളുടെ വീട്ടിലാണോ അവള് അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ച് പൂട്ടിയിട്ട് അവള് പറഞ്ഞു: ഇങ്ങോട്ട് വാ. അവന് പറഞ്ഞു. അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്. അവന് എന്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല.
Abdul Hameed and Kunhi Mohammed - Malayalam translation
وَرَٰوَدَتۡهُ ٱلَّتِي هُوَ فِي بَيۡتِهَا عَن نَّفۡسِهِۦ وَغَلَّقَتِ ٱلۡأَبۡوَٰبَ وَقَالَتۡ هَيۡتَ لَكَۚ قَالَ مَعَاذَ ٱللَّهِۖ إِنَّهُۥ رَبِّيٓ أَحۡسَنَ مَثۡوَايَۖ إِنَّهُۥ لَا يُفۡلِحُ ٱلظَّـٰلِمُونَ
യൂസുഫ് പാര്‍ക്കുന്ന പുരയിലെ പെണ്ണ് അയാളെ വശീകരിക്കാന്‍ ശ്രമിച്ചു. വാതിലുകളടച്ച് അവള് പറഞ്ഞു: "വരൂ.” അവന് പറഞ്ഞു: "അല്ലാഹു ശരണം; അവനാണെന്റെ നാഥന്. അവനെനിക്കു നല്ല സ്ഥാനം നല്കിയിരിക്കുന്നു. അതിക്രമികള്‍ ഒരിക്കലും വിജയിക്കുകയില്ല.”
Muhammad Karakunnu and Vanidas Elayavoor - Malayalam translation