അതേ പ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാന്‍ അവിടത്തെ കുറ്റവാളികളുടെ തലവന്മാരെ നാം ഏര്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത് അവര്‍ക്കെതിരില്‍ തന്നെയാണ്.(33) അവര്‍ (അതിനെപ്പറ്റി) ബോധവാന്മാരാകുന്നില്ല
____________________
33) ആരൊക്കെ കുതന്ത്രം നടത്തിയാലൂം അല്ലാഹുവിന് ഒരു നഷ്ടവും പറ്റാനില്ല. അവര്‍ക്കാണെങ്കിലോ കുതന്ത്രത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്യും.
____________________
33) ആരൊക്കെ കുതന്ത്രം നടത്തിയാലൂം അല്ലാഹുവിന് ഒരു നഷ്ടവും പറ്റാനില്ല. അവര്‍ക്കാണെങ്കിലോ കുതന്ത്രത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്യും.
الترجمة المليبارية
وَكَذَٰلِكَ جَعَلۡنَا فِي كُلِّ قَرۡيَةٍ أَكَٰبِرَ مُجۡرِمِيهَا لِيَمۡكُرُواْ فِيهَاۖ وَمَا يَمۡكُرُونَ إِلَّا بِأَنفُسِهِمۡ وَمَا يَشۡعُرُونَ
അതേ പ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാന്‍ അവിടത്തെ കുറ്റവാളികളുടെ തലവന്മാരെ നാം ഏര്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത് അവര്‍ക്കെതിരില്‍ തന്നെയാണ്. അവര്‍ (അതിനെപ്പറ്റി) ബോധവാന്മാരാകുന്നില്ല.
Abdul Hameed and Kunhi Mohammed - Malayalam translation
وَكَذَٰلِكَ جَعَلۡنَا فِي كُلِّ قَرۡيَةٍ أَكَٰبِرَ مُجۡرِمِيهَا لِيَمۡكُرُواْ فِيهَاۖ وَمَا يَمۡكُرُونَ إِلَّا بِأَنفُسِهِمۡ وَمَا يَشۡعُرُونَ
അപ്രകാരം തന്നെ എല്ലാ നാട്ടിലും കുതന്ത്രങ്ങള്‍ കുത്തിപ്പൊക്കാന്‍ അവിടങ്ങളിലെ തെമ്മാടികളുടെ തലവന്മാരെ നാം ചുമതലപ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത് തങ്ങള്‍ക്കെതിരെ തന്നെയാണ്. എന്നാല്‍ അതേക്കുറിച്ച് അവരൊട്ടും ബോധവാന്മാരല്ല.
Muhammad Karakunnu and Vanidas Elayavoor - Malayalam translation