അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു.(9) അങ്ങനെ അവര്‍ക്ക് നല്കപ്പെട്ടതില് അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു
____________________
9) അല്ലാഹു അവര്‍ക്ക് അഭിവൃദ്ധിയുടെയും ക്ഷേമത്തിന്റെയും കവാടങ്ങള്‍ തുറന്നു കൊടുത്തു എന്നര്‍ത്ഥം. തന്നോട് ശത്രുത കാണിക്കുന്നവര്‍ക്കു പോലും ഇഹലോകത്ത് അല്ലാഹു തന്റെ അനുഗ്രഹങ്ങള്‍ സമൃദ്ധമായി നല്കുന്നു. അതു സംബന്ധിച്ച് അരും തെറ്റിദ്ധരിക്കേണ്ടതില്ല. അഹങ്കാരികളും ആഹ്ലാദപ്രമത്തരുമായ ആളുകള്‍ക്ക് അല്ലാഹുവിന്റെ പിടിയില്‍ നിന്ന് കുതറിമാറാന്‍ കഴിയില്ല. അവന് ഉദ്ദേശിക്കുന്ന സമയത്ത് അവരെ പിടികൂടും. അവന് ഉദ്ദേശിക്കുന്ന വിധത്തില്‍ ഇഹത്തിലോ പരത്തിലോ അവന് അവരെ ശിക്ഷിക്കും.

الترجمة المليبارية
فَلَمَّا نَسُواْ مَا ذُكِّرُواْ بِهِۦ فَتَحۡنَا عَلَيۡهِمۡ أَبۡوَٰبَ كُلِّ شَيۡءٍ حَتَّىٰٓ إِذَا فَرِحُواْ بِمَآ أُوتُوٓاْ أَخَذۡنَٰهُم بَغۡتَةٗ فَإِذَا هُم مُّبۡلِسُونَ
അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ അവര്‍ക്ക് നല്കപ്പെട്ടതില് അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
فَلَمَّا نَسُواْ مَا ذُكِّرُواْ بِهِۦ فَتَحۡنَا عَلَيۡهِمۡ أَبۡوَٰبَ كُلِّ شَيۡءٍ حَتَّىٰٓ إِذَا فَرِحُواْ بِمَآ أُوتُوٓاْ أَخَذۡنَٰهُم بَغۡتَةٗ فَإِذَا هُم مُّبۡلِسُونَ
അവര്‍ക്കു നാം നല്കിയ ഉദ്ബോധനം അവര്‍ മറന്നപ്പോള്‍ സകല സൌഭാഗ്യങ്ങളുടെയും കവാടങ്ങള്‍ നാമവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ തങ്ങള്‍ക്കു നല്കപ്പെട്ടവയില് അവര്‍ അതിരറ്റു സന്തോഷിച്ചു കൊണ്ടിരിക്കെ പൊടുന്നനെ നാമവരെ പിടികൂടി. അപ്പോഴതാ അവര്‍ നിരാശരായിത്തീരുന്നു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation