അതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അത് മുഖേന തന്റെ ദാസന്മാരില് നിന്ന് താന്‍ ഉദ്ദേശിക്കുന്നവരെ അവന് നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു. അവര്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു.(19)
____________________
19) ഒരാള്‍ ബഹുദൈവാരാധന നടത്തുന്നതോടെ അയാള്‍ അതുവരെ ചെയ്ത എല്ലാ സല്‍കര്‍മ്മങ്ങളും നിഷ്ഫലമായിപ്പോകുന്നതാണ്.
____________________
19) ഒരാള്‍ ബഹുദൈവാരാധന നടത്തുന്നതോടെ അയാള്‍ അതുവരെ ചെയ്ത എല്ലാ സല്‍കര്‍മ്മങ്ങളും നിഷ്ഫലമായിപ്പോകുന്നതാണ്.
الترجمة المليبارية
ذَٰلِكَ هُدَى ٱللَّهِ يَهۡدِي بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦۚ وَلَوۡ أَشۡرَكُواْ لَحَبِطَ عَنۡهُم مَّا كَانُواْ يَعۡمَلُونَ
അതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അത് മുഖേന തന്റെ ദാസന്മാരില് നിന്ന് താന്‍ ഉദ്ദേശിക്കുന്നവരെ അവന് നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു. അവര്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
ذَٰلِكَ هُدَى ٱللَّهِ يَهۡدِي بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦۚ وَلَوۡ أَشۡرَكُواْ لَحَبِطَ عَنۡهُم مَّا كَانُواْ يَعۡمَلُونَ
അതാണ് അല്ലാഹുവിന്റെ സന്മാര്ഗം. തന്റെ ദാസന്മാരില് താനിച്ഛിക്കുന്നവരെ അവന് നേര്‍വഴിയിലാക്കുന്നു. അവര്‍ അല്ലാഹുവില്‍ പങ്കുകാരെ സങ്കല്‍പിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തികളൊക്കെ പാഴായിപ്പോകുമായിരുന്നു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation