അവന് (അല്ലാഹു) പറഞ്ഞു: നൂഹേ, തീര്‍ച്ചയായും അവന് നിന്റെ കുടുംബത്തില്‍ പെട്ടവനല്ല.(15) തീര്‍ച്ചയായും അവന് ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാല്‍ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ്
____________________
15) ഒരു പ്രവാചകന്റെ ബന്ധുക്കള്‍ കേവലം രക്തബന്ധമുളളവരല്ല, പ്രവാചകനില്‍ വിശ്വസിക്കുന്ന ആദര്‍ശബന്ധുക്കളാണ്.
____________________
15) ഒരു പ്രവാചകന്റെ ബന്ധുക്കള്‍ കേവലം രക്തബന്ധമുളളവരല്ല, പ്രവാചകനില്‍ വിശ്വസിക്കുന്ന ആദര്‍ശബന്ധുക്കളാണ്.
الترجمة المليبارية
قَالَ يَٰنُوحُ إِنَّهُۥ لَيۡسَ مِنۡ أَهۡلِكَۖ إِنَّهُۥ عَمَلٌ غَيۡرُ صَٰلِحٖۖ فَلَا تَسۡـَٔلۡنِ مَا لَيۡسَ لَكَ بِهِۦ عِلۡمٌۖ إِنِّيٓ أَعِظُكَ أَن تَكُونَ مِنَ ٱلۡجَٰهِلِينَ
അവന് (അല്ലാഹു) പറഞ്ഞു: നൂഹേ, തീര്‍ച്ചയായും അവന് നിന്റെ കുടുംബത്തില്‍ പെട്ടവനല്ല. തീര്‍ച്ചയായും അവന് ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാല്‍ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ്.
Abdul Hameed and Kunhi Mohammed - Malayalam translation
قَالَ يَٰنُوحُ إِنَّهُۥ لَيۡسَ مِنۡ أَهۡلِكَۖ إِنَّهُۥ عَمَلٌ غَيۡرُ صَٰلِحٖۖ فَلَا تَسۡـَٔلۡنِ مَا لَيۡسَ لَكَ بِهِۦ عِلۡمٌۖ إِنِّيٓ أَعِظُكَ أَن تَكُونَ مِنَ ٱلۡجَٰهِلِينَ
അല്ലാഹു പറഞ്ഞു: "നൂഹേ, നിശ്ചയമായും അവന് നിന്റെ കുടുംബത്തില്‍ പെട്ടവനല്ല. അവന് ദുര്‍വൃത്തിയാകുന്നു. അതിനാല്‍ യാഥാര്‍ഥ്യം എന്തെന്ന് നിനക്കറിയാത്ത കാര്യം നീ എന്നോടാവശ്യപ്പെടരുത്. അവിവേകികളില്‍ പെടരുതെന്ന് ഞാനിതാ നിന്നെ ഉപദേശിക്കുന്നു.”
Muhammad Karakunnu and Vanidas Elayavoor - Malayalam translation