ﰡ
____________________
1) ഭയവും അമ്പരപ്പും എല്ലാവരെയും ആവരണം ചെയ്യുന്ന അന്ത്യദിനമത്രെ ഉദ്ദേശ്യം.
____________________
2) അല്ലാഹുവിന്റെ വിചാരണയെയും ശിക്ഷയെയും പറ്റിയുള്ള ഭയം നിമിത്തം കീഴ്‌പ്പോട്ട് താഴ്ന്നവയായിരിക്കും ആ മുഖങ്ങള്‍. അവര്‍ ഭൗതിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രയത്‌നങ്ങളോ തെറ്റായ മതാനുഷ്ഠാനങ്ങളോ ചെയ്ത് ക്ഷീണിച്ചവരായിരിക്കും. പക്ഷെ, അന്ത്യദിനത്തില്‍ അതൊന്നും അവര്‍ക്ക് ഉപകാരപ്പെടുകയില്ല.
____________________
3) വളരെ കയ്പ്പുള്ള ഒരു ചെടിയാണ് 'ദ്വരീഅ്' എന്നാണ് പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്.
____________________
4) ഇഹലോകത്ത് തങ്ങള്‍ ചെയ്ത കര്‍മങ്ങള്‍ സഫലമായിത്തീര്‍ന്നതില്‍ അവര്‍ സംതൃപ്തരായിക്കും.
____________________
5) മരുഭൂമിയിലെ മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന, മരുഭൂമിയുടെ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന ഒട്ടകത്തിന്റെ ശരീരഘടന വിസ്മയകരമാണ്. ഒട്ടകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും സൃഷ്ടികര്‍ത്താവിന്റെ സംവിധാനവൈഭവത്തെപ്പറ്റി ചിന്തിക്കാതിരിക്കാന്‍ കഴിയില്ല.
____________________
6) അതിവേഗത്തില്‍ കറങ്ങിക്കൊണ്ടിരുന്ന ഒരു ഗോളമാണ് ഭൂമി. എന്നിട്ടും അതിന്റെ ഉപരിതലം മനുഷ്യന്റെ എല്ലാവിധ ആവശ്യങ്ങള്‍ക്കും ഉതകുംവിധം പരപ്പും വിശാലതയും ഉള്ളതാക്കപ്പെട്ടിരിക്കുന്നു.