പകലിന്റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക.(32) തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്
____________________
32) അഞ്ചുനേരത്തെ നമസ്കാരങ്ങളുടെ കണിശമായ സമയനിര്‍ണ്ണയമല്ല. ദിനരാത്രങ്ങളില്‍ മുറ തെറ്റാതെ പ്രാര്‍ത്ഥന നടത്താനുളള ഉല്‍ബോധനമാണ് ഈ വചനത്തില്‍ അടങ്ങിയിട്ടുളളത്. പലരുടെയും വീക്ഷണത്തില്‍ പകലിന്റെ ഒരറ്റത്തെ നമസ്കാരം സുബ്ഹും, മറ്റേ അറ്റത്തെത് അസറുമാണ്. മദ്ധ്യാഹ്നത്തിന് ശേഷമുളളവ എന്ന നിലയില്‍ ചിലര്‍ ദ്വുഹ്റിനെയും അസറിനെയും ചേര്‍ത്താണ് പറഞ്ഞിട്ടുളളത്. 'സുലഫ്' എന്ന പദത്തിന് (പകലിനോട്) അടുത്ത യാമങ്ങള്‍ എന്നാണ് അര്‍ത്ഥം. മഗ്രിബും ഇശാഉമാണ് ഈ സമയത്തെ നമസ്കാരങ്ങള്‍. സുബ്ഹ് നമസ്കാരവും 'സുലഫി'ന്റെ പരിധിയില്‍ ആകാനിടയുണ്ട്. ത്വറഫ് എന്ന പദത്തിന് അറ്റമെന്നും ഭാഗമെന്നും അര്‍ത്ഥമുണ്ട്.

الترجمة المليبارية
وَأَقِمِ ٱلصَّلَوٰةَ طَرَفَيِ ٱلنَّهَارِ وَزُلَفٗا مِّنَ ٱلَّيۡلِۚ إِنَّ ٱلۡحَسَنَٰتِ يُذۡهِبۡنَ ٱلسَّيِّـَٔاتِۚ ذَٰلِكَ ذِكۡرَىٰ لِلذَّـٰكِرِينَ
പകലിന്റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്.
Abdul Hameed and Kunhi Mohammed - Malayalam translation
وَأَقِمِ ٱلصَّلَوٰةَ طَرَفَيِ ٱلنَّهَارِ وَزُلَفٗا مِّنَ ٱلَّيۡلِۚ إِنَّ ٱلۡحَسَنَٰتِ يُذۡهِبۡنَ ٱلسَّيِّـَٔاتِۚ ذَٰلِكَ ذِكۡرَىٰ لِلذَّـٰكِرِينَ
പകലിന്റെ രണ്ടറ്റങ്ങളിലും രാവിന്റെ ആദ്യയാമത്തിലും നീ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. തീര്‍ച്ചയായും, സദ്വൃത്തികള്‍ ദുര്‍വൃത്തികളെ ദൂരീകരിക്കും. ആലോചിച്ചറിയുന്നവര്‍ക്കുള്ള ഉദ്ബോധനമാണിത്.
Muhammad Karakunnu and Vanidas Elayavoor - Malayalam translation