അവരുടെ മുമ്പുള്ളവരും തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ കെട്ടിപൊക്കിയതിന്റെ അടിത്തറകള്‍ക്ക് തന്നെ അല്ലാഹു നാശം വരുത്തി. അങ്ങനെ അവരുടെ മുകള്‍ ഭാഗത്ത് നിന്ന് മേല്‍ക്കൂര അവരുടെ മേല്‍ പൊളിഞ്ഞുവീണു.(26) അവര്‍ ഓര്‍ക്കാത്ത ഭാഗത്ത് നിന്ന് ശിക്ഷ അവര്‍ക്ക് വരികയും ചെയ്തു
____________________
9) പ്രവാചകന്മാരെയും സത്യവിശ്വാസികളെയും തോല്പിക്കാന് വേണ്ടി കുതന്ത്രത്തിന്റെ ഒരു ഗോപുരം തന്നെ അവര്‍ കെട്ടിപ്പൊക്കിയിരുന്നു. എന്നാല്‍ അവരുടെ കുതന്ത്രത്തിന്റെ അടിത്തറ തന്നെ തകര്‍ക്കുന്നതായിരുന്നു അല്ലാഹുവിന്റെ തന്ത്രം.

الترجمة المليبارية
قَدۡ مَكَرَ ٱلَّذِينَ مِن قَبۡلِهِمۡ فَأَتَى ٱللَّهُ بُنۡيَٰنَهُم مِّنَ ٱلۡقَوَاعِدِ فَخَرَّ عَلَيۡهِمُ ٱلسَّقۡفُ مِن فَوۡقِهِمۡ وَأَتَىٰهُمُ ٱلۡعَذَابُ مِنۡ حَيۡثُ لَا يَشۡعُرُونَ
അവരുടെ മുമ്പുള്ളവരും തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ കെട്ടിപൊക്കിയതിന്റെ അടിത്തറകള്‍ക്ക് തന്നെ അല്ലാഹു നാശം വരുത്തി. അങ്ങനെ അവരുടെ മുകള്‍ ഭാഗത്ത് നിന്ന് മേല്‍ക്കൂര അവരുടെ മേല്‍ പൊളിഞ്ഞുവീണു. അവര്‍ ഓര്‍ക്കാത്ത ഭാഗത്ത് നിന്ന് ശിക്ഷ അവര്‍ക്ക് വരികയും ചെയ്തു.
Abdul Hameed and Kunhi Mohammed - Malayalam translation
قَدۡ مَكَرَ ٱلَّذِينَ مِن قَبۡلِهِمۡ فَأَتَى ٱللَّهُ بُنۡيَٰنَهُم مِّنَ ٱلۡقَوَاعِدِ فَخَرَّ عَلَيۡهِمُ ٱلسَّقۡفُ مِن فَوۡقِهِمۡ وَأَتَىٰهُمُ ٱلۡعَذَابُ مِنۡ حَيۡثُ لَا يَشۡعُرُونَ
അവര്‍ക്കു മുമ്പുള്ളവരും ഇങ്ങനെ പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ കെട്ടിയുണ്ടാക്കിയ കൌശലപ്പുരയുടെ അസ്ഥിവാരം തന്നെ അല്ലാഹു തകര്‍ത്തുകളഞ്ഞു. അതോടെ അതിന്റെ മേല്‍പ്പുര അവരുടെ മേല്‍ തകര്‍ന്നുവീണു. അവര്‍ക്കറിയാത്ത ഭാഗത്തുനിന്നാണ് ശിക്ഷകള്‍ അവര്‍ക്കു മേല്‍ വന്നുവീണത്.
Muhammad Karakunnu and Vanidas Elayavoor - Malayalam translation