അദ്ദേഹം (സകരിയ്യാ) പറഞ്ഞു: നീ എനിക്ക് ഒരു ദൃഷ്ടാന്തം ഏര്‍പെടുത്തിത്തരേണമേ. അവന് (അല്ലാഹു) പറഞ്ഞു: നിനക്കുള്ള ദൃഷ്ടാന്തം വൈകല്യമൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ(1) ജനങ്ങളോട് മൂന്ന് രാത്രി (ദിവസം) നീ സംസാരിക്കാതിരിക്കലാകുന്നു.
____________________
1) 'സവിയ്യ്' എന്ന പദത്തിന് അവികലം, സമം, ശരി, അന്യൂനം എന്നൊക്കെ അര്‍ഥമുണ്ട്. 'സവിയ്യന്‍' എന്നത് 'മൂന്നുരാത്രി'യുടെ വിശേഷണമാകാം. സകരിയ്യായുടെ വിശേഷണവുമാകാം.
____________________
1) 'സവിയ്യ്' എന്ന പദത്തിന് അവികലം, സമം, ശരി, അന്യൂനം എന്നൊക്കെ അര്‍ഥമുണ്ട്. 'സവിയ്യന്‍' എന്നത് 'മൂന്നുരാത്രി'യുടെ വിശേഷണമാകാം. സകരിയ്യായുടെ വിശേഷണവുമാകാം.
الترجمة المليبارية
قَالَ رَبِّ ٱجۡعَل لِّيٓ ءَايَةٗۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَٰثَ لَيَالٖ سَوِيّٗا
അദ്ദേഹം (സകരിയ്യാ) പറഞ്ഞു: നീ എനിക്ക് ഒരു ദൃഷ്ടാന്തം ഏര്‍പെടുത്തിത്തരേണമേ. അവന് (അല്ലാഹു) പറഞ്ഞു: നിനക്കുള്ള ദൃഷ്ടാന്തം വൈകല്യമൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ ജനങ്ങളോട് മൂന്ന് രാത്രി (ദിവസം) നീ സംസാരിക്കാതിരിക്കലാകുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
قَالَ رَبِّ ٱجۡعَل لِّيٓ ءَايَةٗۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَٰثَ لَيَالٖ سَوِيّٗا
സകരിയ്യാ പറഞ്ഞു: "നാഥാ, നീ എനിക്കൊരടയാളം കാണിച്ചു തരേണമേ?” അല്ലാഹു അറിയിച്ചു: "നിനക്കിപ്പോള്‍ വൈകല്യമൊന്നുമില്ല. എന്നാലും നീ മൂന്നുനാള്‍ ജനങ്ങളോട് മിണ്ടാതിരിക്കും. അതാണ് നിനക്കുള്ള അടയാളം.”
Muhammad Karakunnu and Vanidas Elayavoor - Malayalam translation