മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി(8) സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് മര്‍യമിന്റെ മകന് മസീഹ്(9) ഈസാ എന്നാകുന്നു. അവന് ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും
____________________
8) സ്ത്രീ-പുരുഷ ബന്ധത്തിലൂടെയല്ലാതെ, അല്ലാഹുവിന്റെ കല്പനപ്രകാരം ജനിച്ചതിനാലാണ് ഈസാ നബി(അ)യെ അല്ലാഹുവിന്റെ വചനമെന്ന് വിശേഷിപ്പിച്ചത്.
9) 'ഈസാ' വ്യക്തി നാമവും 'മസീഹ്' സ്ഥാനപ്പേരുമാണ്. അഭിഷേകം ചെയ്യപ്പെട്ടവന്‍ എന്നാണ് 'മസീഹ്' എന്ന പദത്തിന്റെ അര്‍ഥം. രാജാക്കന്മാരെ സ്ഥാനാരോഹണവേളയില്‍ സുഗന്ധലേപനം കൊണ്ടോ മറ്റോ അഭിഷേകം ചെയ്യുന്ന പതിവുണ്ടായിരുന്നതിനാല്‍ രാജാവിന്റെ പര്യായമെന്നോണം 'മസീഹ്' എന്ന വാക്ക് ഉപയോഗിക്കപ്പെട്ടുതുടങ്ങി. 'ഇസ്രായേലിന്റെ രാജാവ്' എന്ന പദവിയാണ് അനുയായികള്‍ ഈസാനബി(അ)ക്ക് നല്‍കിയത്.

الترجمة المليبارية
إِذۡ قَالَتِ ٱلۡمَلَـٰٓئِكَةُ يَٰمَرۡيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٖ مِّنۡهُ ٱسۡمُهُ ٱلۡمَسِيحُ عِيسَى ٱبۡنُ مَرۡيَمَ وَجِيهٗا فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَمِنَ ٱلۡمُقَرَّبِينَ
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് മര്‍യമിന്റെ മകന് മസീഹ് ഈസാ എന്നാകുന്നു. അവന് ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും.
Abdul Hameed and Kunhi Mohammed - Malayalam translation
إِذۡ قَالَتِ ٱلۡمَلَـٰٓئِكَةُ يَٰمَرۡيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٖ مِّنۡهُ ٱسۡمُهُ ٱلۡمَسِيحُ عِيسَى ٱبۡنُ مَرۡيَمَ وَجِيهٗا فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَمِنَ ٱلۡمُقَرَّبِينَ
മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: "മര്‍യം, അല്ലാഹു തന്നില്‍ നിന്നുള്ള ഒരു വചന ത്തെ സംബന്ധിച്ച് നിന്നെയിതാ ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് മര്‍യമിന്റെ മകന് മസീഹ് ഈസാ എന്നാകുന്നു. അവന് ഈ ലോകത്തും പരലോകത്തും ഉന്നതസ്ഥാനീയനും ദിവ്യ സാമീപ്യം സിദ്ധിച്ചവനുമായിരിക്കും".
Muhammad Karakunnu and Vanidas Elayavoor - Malayalam translation