എല്ലാ ആഹാരപദാര്‍ത്ഥവും ഇസ്രായീല്‍ സന്തതികള്‍ക്ക് അനുവദനീയമായിരുന്നു. തൌറാത്ത് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പായി ഇസ്രായീല്‍ (യഅ്ഖൂബ് നബി) തന്റെ കാര്യത്തില്‍ നിഷിദ്ധമാക്കിയതൊഴികെ. (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്മാരാണെങ്കില് തൌറാത്ത് കൊണ്ടുവന്നു അതൊന്ന് വായിച്ചുകേള്‍പിക്കുക.(18)
____________________
18) ഇബ്റാഹീം നബി(അ)യുടെ ഋജുവായ മാര്‍ഗത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ വേദക്കാരെ ക്ഷണിച്ചപ്പോള്‍ അവര്‍ ഒരു പ്രശ്നം ഉന്നയിച്ചു. ഇബ്റാഹീമിന്റെ മാര്‍ഗത്തില്‍ ഒട്ടകമാംസം നിഷിദ്ധമാണല്ലോ. അപ്പോള്‍ മുഹമ്മദ് നബി അത് ഭക്ഷിക്കുന്നതിനുളള ന്യയീകരണമെന്ത് എന്ന്. അതിനാണ് ഈ ആയത്ത് മറുപടി നല്‍കുന്നത്. ഒട്ടകമാംസം ഇബ്റാഹീം നബി നിഷിദ്ധമായി പ്രഖ്യാപിച്ചതല്ല. പില്ക്കാലത്ത് യഅ്ഖുബ് നബി(അ) തന്റെ കാര്യത്തില്‍ നിഷിദ്ധമായി പ്രഖ്യാപിച്ചതാണ്. പിന്നീട് ഇസ്രായീല്യര്‍ക്ക് അത് നിയമമാക്കപ്പെടുകയും ചെയ്തു.

الترجمة المليبارية
۞كُلُّ ٱلطَّعَامِ كَانَ حِلّٗا لِّبَنِيٓ إِسۡرَـٰٓءِيلَ إِلَّا مَا حَرَّمَ إِسۡرَـٰٓءِيلُ عَلَىٰ نَفۡسِهِۦ مِن قَبۡلِ أَن تُنَزَّلَ ٱلتَّوۡرَىٰةُۚ قُلۡ فَأۡتُواْ بِٱلتَّوۡرَىٰةِ فَٱتۡلُوهَآ إِن كُنتُمۡ صَٰدِقِينَ
എല്ലാ ആഹാരപദാര്‍ത്ഥവും ഇസ്രായീല്‍ സന്തതികള്‍ക്ക് അനുവദനീയമായിരുന്നു. തൌറാത്ത് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പായി ഇസ്രായീല്‍ (യഅ്ഖൂബ് നബി) തന്റെ കാര്യത്തില്‍ നിഷിദ്ധമാക്കിയതൊഴികെ. (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്മാരാണെങ്കില് തൌറാത്ത് കൊണ്ടുവന്നു അതൊന്ന് വായിച്ചുകേള്‍പിക്കുക.
Abdul Hameed and Kunhi Mohammed - Malayalam translation
۞كُلُّ ٱلطَّعَامِ كَانَ حِلّٗا لِّبَنِيٓ إِسۡرَـٰٓءِيلَ إِلَّا مَا حَرَّمَ إِسۡرَـٰٓءِيلُ عَلَىٰ نَفۡسِهِۦ مِن قَبۡلِ أَن تُنَزَّلَ ٱلتَّوۡرَىٰةُۚ قُلۡ فَأۡتُواْ بِٱلتَّوۡرَىٰةِ فَٱتۡلُوهَآ إِن كُنتُمۡ صَٰدِقِينَ
എല്ലാ ആഹാരപദാര്‍ഥങ്ങളും ഇസ്രയേല്‍ മക്കള്‍ക്ക് അനുവദനീയമായിരുന്നു. തൌറാത്തിന്റെ അവതരണത്തിനുമുമ്പ് ഇസ്രയേല്‍ തന്റെമേല്‍ നിഷിദ്ധമാക്കിയവയൊഴികെ. പറയുക: നിങ്ങള്‍ തൌറാത്ത് കൊണ്ടുവന്ന് വായിച്ചു കേള്‍പ്പിക്കുക. നിങ്ങള്‍ സത്യസന്ധരെങ്കില്‍.
Muhammad Karakunnu and Vanidas Elayavoor - Malayalam translation