ഇസ്രായീല്‍ സന്തതികളേ,(11) ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും, എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവൂ.
____________________
11 ഇബ്റാഹീം നബി(അ)യുടെ പൗത്രനായ യഅ്ഖുബ് നബി(അ)യുടെ അപരനാമമാണ് ഇസ്റാഈല്‍. അദ്ദേഹത്തിന്റെ സന്തതി പരമ്പരയാണ് ഇസ്റാഈല്യര്‍. അല്ലാഹു അവര്‍ക്ക് നല്കിയ അപാരമായ അനുഗ്രഹങ്ങളെയും ആ അനുഗ്രഹങ്ങളുടെ നേരെ അവര്‍ നിഷേധനയം കൈക്കൊണ്ടപ്പോള്‍ അവര്‍ക്ക് നല്കിയ ശിക്ഷകളെയും വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും അനുസ്മരിപ്പിക്കുന്നുണ്ട്. അവരുടെ ചരിത്രത്തില്‍ നമുക്ക് ധാരാളം ഗുണപാഠങ്ങളുണ്ട്.

الترجمة المليبارية
يَٰبَنِيٓ إِسۡرَـٰٓءِيلَ ٱذۡكُرُواْ نِعۡمَتِيَ ٱلَّتِيٓ أَنۡعَمۡتُ عَلَيۡكُمۡ وَأَوۡفُواْ بِعَهۡدِيٓ أُوفِ بِعَهۡدِكُمۡ وَإِيَّـٰيَ فَٱرۡهَبُونِ
ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും, എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവൂ.
Abdul Hameed and Kunhi Mohammed - Malayalam translation
يَٰبَنِيٓ إِسۡرَـٰٓءِيلَ ٱذۡكُرُواْ نِعۡمَتِيَ ٱلَّتِيٓ أَنۡعَمۡتُ عَلَيۡكُمۡ وَأَوۡفُواْ بِعَهۡدِيٓ أُوفِ بِعَهۡدِكُمۡ وَإِيَّـٰيَ فَٱرۡهَبُونِ
ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ. നിങ്ങള്‍ എനിക്കുതന്ന വാഗ്ദാനം പൂര്‍ത്തീകരിക്കൂ. നിങ്ങളോടുള്ള പ്രതിജ്ഞ ഞാനും നിറവേറ്റാം. നിങ്ങള്‍ എന്നെ മാത്രം ഭയപ്പെടുക.
Muhammad Karakunnu and Vanidas Elayavoor - Malayalam translation