ഇവര്‍ ഇതുവരെ (പ്രാര്‍ത്ഥനാവേളയില്‍) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത് നിന്ന് ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന് മൂഢന്മാരായ ആളുകള്‍ ചോദിച്ചേക്കും.(30) (നബിയേ,) പറയുക :അല്ലാഹുവിന്റേത് തന്നെയാണ് കിഴക്കും പടിഞ്ഞാറുമെല്ലാം. അവന് ഉദ്ദേശിക്കുന്നവരെ അവന് നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു.
____________________
30 ബൈത്തുല്‍ മുഖദ്ദസ് അഥവാ മസ്ജിദുല്‍ അഖ്സായിലേക്ക് തിരിഞ്ഞുകൊണ്ട് നമസ്കരിക്കാനായിരുന്നു മുസ്ലിംകള് ആദ്യകാലത്ത് കല്പിക്കപ്പെട്ടിരുന്നത്. മദീനാ ജീവിതത്തിലെ രണ്ടാമത്തെ വര്‍ഷമാണ് കഅ്ബയിലേക്ക് തിരിഞ്ഞ് നമസ്കരിക്കുവാന്‍ അല്ലാഹുവിന്റെ കല്പന ലഭിച്ചത്.

الترجمة المليبارية
۞سَيَقُولُ ٱلسُّفَهَآءُ مِنَ ٱلنَّاسِ مَا وَلَّىٰهُمۡ عَن قِبۡلَتِهِمُ ٱلَّتِي كَانُواْ عَلَيۡهَاۚ قُل لِّلَّهِ ٱلۡمَشۡرِقُ وَٱلۡمَغۡرِبُۚ يَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ
ഇവര്‍ ഇതുവരെ (പ്രാര്‍ത്ഥനാവേളയില്‍) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത് നിന്ന് ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന് മൂഢന്മാരായ ആളുകള്‍ ചോദിച്ചേക്കും. (നബിയേ,) പറയുക :അല്ലാഹുവിന്റേത് തന്നെയാണ് കിഴക്കും പടിഞ്ഞാറുമെല്ലാം. അവന് ഉദ്ദേശിക്കുന്നവരെ അവന് നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
۞سَيَقُولُ ٱلسُّفَهَآءُ مِنَ ٱلنَّاسِ مَا وَلَّىٰهُمۡ عَن قِبۡلَتِهِمُ ٱلَّتِي كَانُواْ عَلَيۡهَاۚ قُل لِّلَّهِ ٱلۡمَشۡرِقُ وَٱلۡمَغۡرِبُۚ يَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ
മൂഢന്മാര് ചോദിക്കുന്നു: "അന്നോളം അവര്‍ തിരിഞ്ഞുനിന്നിരുന്ന ഖിബ്ല യില്‍ നിന്ന് അവരെ തെറ്റിച്ചതെന്ത്?" പറയുക: "കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതുതന്നെ. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു."
Muhammad Karakunnu and Vanidas Elayavoor - Malayalam translation