നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു.(40) സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത്
____________________
40 ഓരോ അവകാശിക്കുമുള്ള വിഹിതം കൃത്യമായി നിശ്ചയിച്ചുകൊണ്ടുള്ള അനന്തരാവകാശ നിയമത്തിന്റെ ആയത്തുകള്‍ അവതരിക്കുന്നതിന് മുമ്പാണ് വസ്വിയ്യത്ത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഈ ആയത്ത് അവതരിച്ചത്. മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമുള്ള വിഹിതം നിയമപ്രകാരം നിര്‍ണയിക്കപ്പെട്ട സ്ഥിതിക്ക് ഇനി അവര്‍ക്കുവേണ്ടി വസ്വിയ്യത്ത് ചെയ്യേണ്ട പ്രശ്നമില്ലെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുള്ളത്. 'അനന്തരാവകാശിക്ക് വസ്വിയ്യത്തില്ല' എന്ന നബിവചനം ഈ അഭിപ്രായത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അടുത്ത ബന്ധുക്കളില്‍ ചിലര്‍ കഷ്ടതയനുഭവിക്കുന്നവരും ചിലര്‍ സമ്പന്നരുമായിരിക്കുന്ന സന്ദര്‍ഭത്തിലും മാതാപിതാക്കള്‍ അമുസ്ലിംകളായിരിക്കുന്ന സന്ദര്‍ഭത്തിലും നിയമാനുസൃത അവകാശികളല്ലാത്ത അടുത്ത ബന്ധുക്കളുള്ള സന്ദര്‍ഭത്തിലും വസ്വിയ്യത്തിന്റെ വിധി(ആകെ സ്വത്തിന്റെ മൂന്നിലൊന്നില്‍ കവിയരുതെന്ന വ്യവസ്ഥയോടെ) പ്രസക്തമായി തുടരുന്നുവെന്നാണ് സൂക്ഷ്മവീക്ഷണക്കാരായ പണ്ഡിതന്മാരുടെ അഭിപ്രായം.

الترجمة المليبارية
كُتِبَ عَلَيۡكُمۡ إِذَا حَضَرَ أَحَدَكُمُ ٱلۡمَوۡتُ إِن تَرَكَ خَيۡرًا ٱلۡوَصِيَّةُ لِلۡوَٰلِدَيۡنِ وَٱلۡأَقۡرَبِينَ بِٱلۡمَعۡرُوفِۖ حَقًّا عَلَى ٱلۡمُتَّقِينَ
നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത്.
Abdul Hameed and Kunhi Mohammed - Malayalam translation
كُتِبَ عَلَيۡكُمۡ إِذَا حَضَرَ أَحَدَكُمُ ٱلۡمَوۡتُ إِن تَرَكَ خَيۡرًا ٱلۡوَصِيَّةُ لِلۡوَٰلِدَيۡنِ وَٱلۡأَقۡرَبِينَ بِٱلۡمَعۡرُوفِۖ حَقًّا عَلَى ٱلۡمُتَّقِينَ
നിങ്ങളിലാര്‍ക്കെങ്കിലും മരണമടുത്തുവെന്നറിഞ്ഞാല്‍ നിങ്ങള്‍ക്കു ശേഷിപ്പു സ്വത്തുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ന്യായമായ നിലയില്‍ ഒസ്യത്ത് ചെയ്യാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. ഭക്തന്മാര്‍ക്കിത് ഒഴിച്ചുകൂടാനാവാത്ത കടമയത്രെ.
Muhammad Karakunnu and Vanidas Elayavoor - Malayalam translation