ﰡ
____________________
1) 'ഹില്ല്' എന്ന പദത്തിന് നിവാസി എന്നും, അനുവാദമുള്ളവന്‍ എന്നും സ്വാതന്ത്ര്യമുള്ളവന്‍ എന്നും അര്‍ത്ഥമുണ്ട്.
____________________
2) ഒരാള്‍ ജനയിതാവും മറ്റൊരാള്‍ ജാതനും ആകുന്നത്-മാതാവും പിതാവും സന്തതിയുമാകുന്നത്- പ്രജനനവുമായി ബന്ധപ്പെട്ട അതിസൂക്ഷ്മമായ ദൈവികവ്യവസ്ഥ പ്രകാരമത്രെ.
____________________
3) ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും നിദാനം കഠിനാധ്വാനമാണ്. ഒട്ടും അധ്വാനിക്കാനോ ക്ലേശം സഹിക്കാനോ തയ്യാറില്ലാത്തവന് ജീവിതവിജയം അസാധ്യമായിരിക്കും.
____________________
4) ദൈവഭയമില്ലാത്ത ധനികരൊക്കെ അധാര്‍മികമായി ധനം ധൂര്‍ത്തടിക്കുന്നവരും അതിന്റെ പേരില്‍ പൊങ്ങച്ചം നടിക്കുന്നവരും തങ്ങളുടെ ചെയ്തികള്‍ അല്ലാഹു നിരീക്ഷിക്കുന്നുെണ്ടന്ന ബോധമില്ലാത്തവരുമാകുന്നു.
____________________
5) സത്യത്തിന്റെയും അസത്യത്തിന്റെയും പാതകള്‍ തെളിഞ്ഞുകിടക്കുകയാണ്. ഒരു സംശയത്തിനും ഇടയില്ലാത്തവിധം പ്രവാചകന്മാര്‍ മുഖേന അല്ലാഹു ആ പാതകള്‍ വേര്‍തിരിച്ചു കാണിച്ചിട്ടുണ്ട്. ആത്മീയ പുരോഗതിയുടെയും ഭൗതിക പുരോഗതിയുടെയും രണ്ട് പാതകളും ഉദ്ദേശ്യമാകാം.
____________________
6) സത്യത്തിന്റെ പാത അനായാസം നടന്നുപോകാവുന്നതല്ല. അല്പം പ്രയാസപൂര്‍വം കയറിക്കടന്നുപോകേണ്ട മലമ്പാതയോടാണ് അതിന് സാമ്യം.
____________________
7) വലതുപക്ഷക്കാര്‍, ഇടതുപക്ഷക്കാര്‍ എന്നീ വാക്കുകളുടെ വിവക്ഷയെപ്പറ്റി മനസ്സിലാക്കാന്‍ സൂറത്തുല്‍ വാഖിഅഃയുടെ പരിഭാഷയും വ്യാഖ്യാനവും നോക്കുക.