തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല.(33) ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.
____________________
33 നബി(സ)ക്ക് മുമ്പ് അറബികള്‍ സഫായിലും മര്‍വയിലും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് പൂജകള്‍ നടത്തിയിരുന്നു. വിഗ്രഹാരാധനയുമായുള്ള ഈ ബന്ധം നിമിത്തം സഫാ-മര്‍വക്കിടയില്‍ പ്രദക്ഷിണം നടത്തുന്നതില്‍ മുസ്ലിംകള്ക്ക് മനപ്രയാസം തോന്നിയിരുന്നു. ഹജ്ജിന്റെയും ഉംറയുടെയും ഭാഗമായ സഫാ-മര്‍വക്കിടയിലെ പ്രദക്ഷിണത്തിന് വിഗ്രഹാരാധനയുമായി ബന്ധമില്ലെന്നും അത് ദൈവികമതത്തിന്റെ ചിഹ്നങ്ങളില്‍പെട്ടതാണെന്നും അതിന്റെ പേരില്‍ മനപ്രയാസത്തിന്റെ ആവശ്യമില്ലെന്നും ഈ ആയത്ത് നമുക്ക് മനസ്സിലാക്കിത്തരുന്നു. ഹജ്ജിന്റെ കര്‍മങ്ങളില്‍ ഇഹ്റാം, കഅ്ബയ്ക്ക് ചുറ്റുമുള്ള ത്വവാഫ്, സഫാ-മര്‍വയ്ക്കിടയിലെ സഅ്യ്, മുടി നീക്കല്‍ എന്നിവ മാത്രമാണ് ഉംറയുടെ കര്‍മങ്ങള്‍. ഉംറ തനിച്ചോ, ഹജ്ജിനോടൊന്നിച്ചോ നിര്‍വഹിക്കാവുന്നതാണ്.

الترجمة المليبارية
۞إِنَّ ٱلصَّفَا وَٱلۡمَرۡوَةَ مِن شَعَآئِرِ ٱللَّهِۖ فَمَنۡ حَجَّ ٱلۡبَيۡتَ أَوِ ٱعۡتَمَرَ فَلَا جُنَاحَ عَلَيۡهِ أَن يَطَّوَّفَ بِهِمَاۚ وَمَن تَطَوَّعَ خَيۡرٗا فَإِنَّ ٱللَّهَ شَاكِرٌ عَلِيمٌ
തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
۞إِنَّ ٱلصَّفَا وَٱلۡمَرۡوَةَ مِن شَعَآئِرِ ٱللَّهِۖ فَمَنۡ حَجَّ ٱلۡبَيۡتَ أَوِ ٱعۡتَمَرَ فَلَا جُنَاحَ عَلَيۡهِ أَن يَطَّوَّفَ بِهِمَاۚ وَمَن تَطَوَّعَ خَيۡرٗا فَإِنَّ ٱللَّهَ شَاكِرٌ عَلِيمٌ
തീര്‍ച്ചയായും സ്വഫായും മര്‍വ യും അല്ലാഹുവിന്റെ അടയാള ങ്ങളില്‍പെട്ടവയാണ്. അതിനാല്‍ അല്ലാഹുവിന്റെ ആദരണീയ ഭവന ത്തിങ്കല്‍ ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്നവര്‍ അവയ്ക്കിടയില്‍ പ്രയാണം നടത്തുന്നത് കുറ്റകരമാകുന്ന പ്രശ്നമേയില്ല. സ്വയം സന്നദ്ധരായി സുകൃതം ചെയ്യുന്നവര്‍ മനസ്സിലാക്കട്ടെ: അല്ലാഹു എല്ലാം അറിയുന്നവനും നന്ദിയുള്ളവനുമാണ്.
Muhammad Karakunnu and Vanidas Elayavoor - Malayalam translation