അല്ലാഹുവെ - അവന്റെപേരില്‍ നിങ്ങള്‍ ശപഥം ചെയ്തു പോയി എന്ന കാരണത്താല്‍ - നന്മ ചെയ്യുന്നതിനോ ധര്‍മ്മം പാലിക്കുന്നതിനോ ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നതിനോ നിങ്ങള്‍ ഒരു തടസ്സമാക്കി വെക്കരുത്.(52) അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
____________________
52) ഏതു കാര്യത്തെപ്പറ്റി പറയുമ്പോഴും അല്ലാഹുവെ തന്നെയാണ് സത്യം, ഞാനത് ചെയ്യും. അഥവാ അല്ലാഹുവെ തന്നെയാണ് സത്യം, ഞാനത് ചെയ്യില്ല എന്നിങ്ങനെ സത്യംചെയ്തു പറയല്‍ അറബികളുടെ ഒരു ശീലമാണ്. സത്യംചെയ്തു പറഞ്ഞ കാര്യം ലംഘിക്കാന്‍ പാടില്ല. ലംഘിച്ചാല്‍ പ്രായശ്ചിത്തം ചെയ്യണം. ഈ കാരണത്താല്‍ ഒരു കാര്യം നല്ലതാണെങ്കിലും അത് ചെയ്യില്ലെന്ന് വല്ലപ്പോഴും സത്യം ചെയ്തുപോയിട്ടുണ്ടെങ്കില്‍ പിന്നീടൊരിക്കലും അത് ചെയ്യാതിരിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരുന്നത്. ആ നിലപാട് തെറ്റാണെന്നും ശപഥം സല്‍ക്കര്‍മങ്ങള്‍ക്ക് തടസ്സമാകരുതെന്നും വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു.

الترجمة المليبارية
وَلَا تَجۡعَلُواْ ٱللَّهَ عُرۡضَةٗ لِّأَيۡمَٰنِكُمۡ أَن تَبَرُّواْ وَتَتَّقُواْ وَتُصۡلِحُواْ بَيۡنَ ٱلنَّاسِۚ وَٱللَّهُ سَمِيعٌ عَلِيمٞ
അല്ലാഹുവെ - അവന്റെപേരില്‍ നിങ്ങള്‍ ശപഥം ചെയ്തു പോയി എന്ന കാരണത്താല്‍ - നന്മ ചെയ്യുന്നതിനോ ധര്‍മ്മം പാലിക്കുന്നതിനോ ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നതിനോ നിങ്ങള്‍ ഒരു തടസ്സമാക്കി വെക്കരുത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
وَلَا تَجۡعَلُواْ ٱللَّهَ عُرۡضَةٗ لِّأَيۡمَٰنِكُمۡ أَن تَبَرُّواْ وَتَتَّقُواْ وَتُصۡلِحُواْ بَيۡنَ ٱلنَّاسِۚ وَٱللَّهُ سَمِيعٌ عَلِيمٞ
നന്മ ചെയ്യുക, ഭക്തി പുലര്‍ത്തുക, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുക എന്നിവക്ക് തടസ്സമുണ്ടാക്കാനായി ശപഥം ചെയ്യാന്‍ നിങ്ങള്‍ അല്ലാഹുവിന്റെ പേരുപയോഗിക്കരുത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനാണ്. സകലതും അറിയുന്നവനും.
Muhammad Karakunnu and Vanidas Elayavoor - Malayalam translation