ترجمة معاني سورة النازعات باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation

Muhammad Karakunnu and Vanidas Elayavoor - Malayalam translation

آية رقم 1

നാസിആത്ത്


മുങ്ങിച്ചെന്ന് ഊരിയെടുക്കുന്നവ സത്യം.
آية رقم 2

സൌമ്യമായി പുറത്തേക്കെടുക്കുന്നവ സത്യം.
آية رقم 3

ശക്തിയായി നീന്തുന്നവ സത്യം.
آية رقم 4

എന്നിട്ട് മുന്നോട്ടു കുതിക്കുന്നവ സത്യം.
آية رقم 5

കാര്യങ്ങള്‍ നിയന്ത്രിക്കുന്നവ സത്യം!
آية رقم 6

ഘോരസംഭവം പ്രകമ്പനം സൃഷ്ടിക്കും ദിനം;
آية رقم 7

അതിന്റെ പിറകെ മറ്റൊരു പ്രകമ്പനവുമുണ്ടാകും.
آية رقم 8

അന്നു ചില ഹൃദയങ്ങള്‍ പിടയുന്നവയായിരിക്കും.
آية رقم 9

അവരുടെ കണ്ണുകള്‍ പേടിച്ചരണ്ടിരിക്കും.
آية رقم 10

അവര്‍ ചോദിക്കുന്നു: "ഉറപ്പായും നാം പൂര്‍വാവസ്ഥയിലേക്ക് മടക്കപ്പെടുമെന്നോ?
آية رقم 11

"നാം നുരുമ്പിയ എല്ലുകളായ ശേഷവും?”
آية رقم 12

അവര്‍ ഘോഷിക്കുന്നു: "എങ്കിലതൊരു തുലഞ്ഞ തിരിച്ചു പോക്കു തന്നെ.”
آية رقم 13

എന്നാല്‍ അതൊരു ഘോര ശബ്ദം മാത്രമായിരിക്കും.
آية رقم 14

അപ്പോഴേക്കും അവര്‍ ഭൂതലത്തിലെത്തിയിരിക്കും.
آية رقم 15

മൂസായുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ?
آية رقم 16

വിശുദ്ധമായ ത്വുവാ താഴ്വരയില്‍ വെച്ച് തന്റെ നാഥന്‍ അദ്ദേഹത്തെ വിളിച്ചു കല്പിച്ചതോര്‍ക്കുക:
آية رقم 17

"നീ ഫറവോന്റെ അടുത്തേക്ക് പോവുക. അവന്‍ അതിക്രമിയായിരിക്കുന്നു.
آية رقم 18

"എന്നിട്ട് അയാളോട് ചോദിക്കുക: “നീ വിശുദ്ധി വരിക്കാന്‍ തയ്യാറുണ്ടോ?
آية رقم 19

“ഞാന്‍ നിന്നെ നിന്റെ നാഥനിലേക്കു വഴിനടത്താനും അങ്ങനെ നിനക്കു ദൈവഭക്തനാകാനും?”
آية رقم 20

മൂസാ അയാള്‍ക്ക് മഹത്തായ ഒരടയാളം കാണിച്ചുകൊടുത്തു.
آية رقم 21

അപ്പോള്‍ അയാളതിനെ കളവാക്കുകയും ധിക്കരിക്കുകയും ചെയ്തു.
آية رقم 22

പിന്നീട് അയാള്‍ എതിര്‍ശ്രമങ്ങള്‍ക്കായി തിരിഞ്ഞു നടന്നു.
آية رقم 23

അങ്ങനെ ജനങ്ങളെ ഒരുമിച്ചുകൂട്ടി ഇങ്ങനെ വിളംബരം ചെയ്തു:
آية رقم 24

അവന്‍ പ്രഖ്യാപിച്ചു: ഞാനാണ് നിങ്ങളുടെ പരമോന്നത നാഥന്‍.
آية رقم 25

അപ്പോള്‍ അല്ലാഹു അവനെ പിടികൂടി. മറുലോകത്തെയും ഈലോകത്തെയും ശിക്ഷക്കിരയാക്കാന്‍.
آية رقم 26

നിശ്ചയമായും ദൈവഭയമുള്ളവര്‍ക്ക് ഇതില്‍ ഗുണപാഠമുണ്ട്.
آية رقم 27

നിങ്ങളെ സൃഷ്ടിക്കുന്നതോ ആകാശത്തെ സൃഷ്ടിക്കുന്നതോ ഏതാണ് കൂടുതല്‍ പ്രയാസകരം? അവന്‍ അതുണ്ടാക്കി.
آية رقم 28

അതിന്റെ വിതാനം ഉയര്‍ത്തുകയും അങ്ങനെ അതിനെ കുറ്റമറ്റതാക്കുകയും ചെയ്തു.
آية رقم 29

അതിലെ രാവിനെ അവന്‍ ഇരുളുള്ളതാക്കി. പകലിനെ ഇരുളില്‍നിന്ന് പുറത്തെടുക്കുകയും ചെയ്തു.
آية رقم 30

അതിനുശേഷം ഭൂമിയെ പരത്തി വിടര്‍ത്തി.
آية رقم 31

ഭൂമിയില്‍നിന്ന് അതിന്റെ വെള്ളവും സസ്യങ്ങളും പുറത്തുകൊണ്ടുവന്നു.
آية رقم 32

മലകളെ ഉറപ്പിച്ചു നിര്‍ത്തി.
آية رقم 33

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും വിഭവമായി.
آية رقم 34

എന്നാല്‍ ആ ഘോര വിപത്ത് വന്നെത്തിയാല്‍!
آية رقم 35

മനുഷ്യന്‍ താന്‍ പ്രയത്നിച്ചു നേടിയതിനെക്കുറിച്ചോര്‍ക്കുന്ന ദിനം!
آية رقم 36

കാഴ്ചക്കാര്‍ക്കായി നരകം വെളിപ്പെടുത്തും നാള്‍.
آية رقم 37

അപ്പോള്‍; ആര്‍ അതിക്രമം കാണിക്കുകയും,
آية رقم 38

ഈ ലോക ജീവിതത്തിന് അളവറ്റ പ്രാധാന്യം നല്‍കുകയും ചെയ്തുവോ,
آية رقم 39

അവന്റെ സങ്കേതം കത്തിക്കാളുന്ന നരകത്തീയാണ്; തീര്‍ച്ച.

എന്നാല്‍ ആര്‍ തന്റെ നാഥന്റെ പദവിയെ പേടിക്കുകയും ആത്മാവി നെ ശാരീരികേഛകളില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ,
آية رقم 41

ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്.
آية رقم 42

ആ അന്ത്യ സമയത്തെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. അതെപ്പോഴാണുണ്ടാവുകയെന്ന്.
آية رقم 43

നീ അതേക്കുറിച്ച് എന്തുപറയാനാണ്?
آية رقم 44

അതേക്കുറിച്ച് അന്തിമമായ അറിവ് നിന്റെ നാഥങ്കല്‍ മാത്രമത്രെ.
آية رقم 45

നീ അതിനെ ഭയക്കുന്നവര്‍ക്കുള്ള താക്കീതുകാരന്‍ മാത്രം!

അതിനെ അവര്‍ കാണും നാള്‍, ഇവിടെ ഒരു സായാഹ്നമോ പ്രഭാതമോ അല്ലാതെ താമസിച്ചിട്ടില്ലെന്ന് അവര്‍ക്ക് തോന്നിപ്പോകും.
تقدم القراءة